ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ നിറച്ചാര്‍ത്തുമായി എസ് എന്‍ ശ്രീപ്രകാശിന്റെ ചിത്രപ്രദര്‍ശനം തലസ്ഥാന നഗരിയിൽ

Spectacular of paintings by S N Sreeprakash: മീ ആൻഡ് മൈ പാലറ്റ്( ഞാനും എന്റെ ചായപ്പലകയും) എന്ന് പേരിട്ടിരിക്കുന്ന ഈ പ്രദര്‍ശനം രാവിലെ 10 മണി മുതൽ 5 മണിവരെയാണ് ഉണ്ടാകുക. 

Written by - Zee Malayalam News Desk | Last Updated : Jul 21, 2023, 06:42 PM IST
  • ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ അവിടുത്തെ പ്രകൃതിഭംഗികൊണ്ടും സ്വാതന്ത്ര്യസമര ചരിത്രവുമായുള്ള ബന്ധം കൊണ്ടും പ്രസിദ്ധമാണ്.
  • 1943 ഡിസംബര്‍ 30ന് നേതാജി ചന്ദ്രബോസ് ത്രിവര്‍ണപതാക ഉയര്‍ത്തിയത് ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ നിറച്ചാര്‍ത്തുമായി എസ് എന്‍ ശ്രീപ്രകാശിന്റെ ചിത്രപ്രദര്‍ശനം തലസ്ഥാന നഗരിയിൽ

തിരുവനന്തപുരം: അനന്തപുരിയെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ നിറങ്ങള്‍ കൊണ്ട് ധന്യമാക്കാന്‍ പ്രശസ്ത ചിത്രകാരന്‍ എസ്.എന്‍. ശ്രീപ്രകാശിന്റെ ചിത്ര പ്രദര്‍ശനം. മ്യൂസിയം ഓഡിറ്റോറിയത്തിലെ കെ. സി.എസ്. പണിക്കര്‍ ഗ്യാലറിയിൽ. ജൂലൈ 19 മുതൽ 22 നടക്കുന്നത്. മീ ആൻഡ് മൈ പാലറ്റ്( ഞാനും എന്റെ ചായപ്പലകയും) എന്ന് പേരിട്ടിരിക്കുന്ന ഈ പ്രദര്‍ശനം രാവിലെ 10 മണി മുതൽ 5 മണിവരെയാണ് ഉണ്ടാകുക. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ അവിടുത്തെ പ്രകൃതിഭംഗികൊണ്ടും സ്വാതന്ത്ര്യസമര ചരിത്രവുമായുള്ള ബന്ധം കൊണ്ടും പ്രസിദ്ധമാണ്.

1943 ഡിസംബര്‍ 30ന് നേതാജി ചന്ദ്രബോസ് ത്രിവര്‍ണപതാക ഉയര്‍ത്തിയത് ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ഈ ത്രിവര്‍ണപതാകയ്ക്കും ത്യാഗികളായ അനേകം സ്വാതന്ത്ര്യസമര സേനാനികള്‍ക്കും തന്റെ ഈ ചിത്രപ്രദര്‍ശനം ശ്രീപ്രകാശ് സമര്‍പ്പിക്കുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ പ്രകൃതി,ജനങ്ങള്‍, ചരിത്രം എന്നിവയാണ് അദ്ദേഹം നിറങ്ങളിൽ ചാലിച്ച് അവതരിപ്പിക്കുന്നത്. 1986 മുതൽ ചിത്രരചനാരംഗത്ത് സജീവമായ ശ്രീപ്രകാശ് ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരവും പാരമ്പര്യവും പ്രചരിപ്പിക്കുന്നതിനായി തന്റെ ചിത്രകലയെ ഉപയോഗിച്ചിരുന്ന കലാകാരനാണ്.

ദ്വീപുകളിലെ നിരവധി സ്ഥലങ്ങളും സര്‍ക്കാര്‍ മന്ദിരങ്ങളും ഇദ്ദേഹത്തിന്റെ ക്യാന്‍വാസിൽ പതിഞ്ഞിട്ടുണ്ട്. അദ്ദേഹം നിരവധി ആര്‍ട്ട് ക്യാമ്പുകളി. പങ്കെടുക്കുകയും നിരവധി പ്രദര്‍ശനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. കലാസാംസ്‌കാരികരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകള്‍ പരിഗണിച്ച് 2010-ലെ റിപ്പബ്ലിക് ദിനത്തിൽ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ലഫ്റ്റനന്റ് ഗവര്‍ണര്‍ അദ്ദേഹത്തെ പ്രശംസാപത്രം നൽകി ആദരിച്ചിട്ടുണ്ട്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ആകര്‍ഷകമായ ചരിത്രവും സംസ്‌കാരവും പ്രദര്‍ശിപ്പിക്കുന്ന തന്റെ പെയിന്റിങ്ങുകള്‍ ഉള്‍പ്പെടുത്തി ശ്രീപ്രകാശ് മീ ആൻഡ് മൈ പാലറ്റ് എന്ന പേരിൽ ഒരു കോഫി ടേബിള്‍ ബുക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 2021 ഡിസംബര്‍ 29-ന് ബഹുമാനപ്പെട്ട ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രകാശനം ചെയ്ത ഈ കോഫി ടേബിള്‍ ബുക്കിന്റെ അവതാരിക എഴുതിയിരിക്കുന്നതും ലഫ്റ്റനന്റ് ഗവര്‍ണര്‍ തന്നെയാണ്. 2018 ഡിസംബര്‍ 30ന് ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പതാക ഉയര്‍ത്തി ചടങ്ങിൽ നിന്ന പ്രചോദനം ഉള്‍ക്കൊണ്ട് വരച്ച ഈ ബുക്കിന്റെ കവര്‍ പെയിന്റിങ് ആസാദി കാ അമൃത് മഹോത്സവത്തിന്റെ എല്ലാ ചടങ്ങുകളുടെയും വേദികളുടെ പശ്ചാത്തലം അലങ്കരിക്കുന്നു. 

ALSO READ: മികച്ച നടൻ മമ്മൂട്ടി, നടി വിൻസി, സംവിധായകൻ മഹേഷ് നാരയണൻ; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇങ്ങനെ

എസ്.എന്‍ ശ്രീപ്രകാശ് കേരളത്തിൽ നടത്തുന്ന മൂന്നാമത്തെ ചിത്രപ്രദര്‍ശനമാണിത്. 1997ൽ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ചരിത്രവും മനോഹാരിതയും, അവിടുത്തെ ജനങ്ങളെയും അവരുടെ ജീവിതരീതികളും പ്രമേയമാക്കിയ ചിത്രങ്ങളുടെ പ്രദര്‍ശനം ''ഫൂട്ട് പ്രിന്റ്സ് ഓൺ ​ഗോൾഡൻ സാൻ‍ഡ്" എന്ന പേരിൽ എറണാകുളത്തെ ലളിതകലാ അക്കാഡമിയിയിൽ നടത്തിയിരുന്നു. ദ്വീപുകളിലെ "ബിയോണ്ട് സിനോണിംസ് ആൻഡ് കോൺവർസേഷൻ ത്രൂ കളേഴ്സ്" എന്ന പേരിൽ ലളിതകലാ അക്കാഡമിയിൽ വെച്ച് നടത്തിയ പ്രദര്‍ശനത്തിൽ അദ്ദേഹം പ്രമേയമാക്കിയത് ദ്വീപുകളിലെ ഗോത്രജനവിഭാഗങ്ങളെയും സുനാമി ദ്വീപിൽ വിതച്ച ദുരന്തങ്ങളെയും ആയിരുന്നു.

ഇതുകൂടാതെ 'മൗനത്തിന്റെ നിലവിളി' എന്ന മലയാളം ഹ്രസ്വചിത്രത്തിലെ പ്രധാന കഥാപാത്രമായ ഒരു ഊമയായ ഒരു ചിത്രകാരന്റെ വേഷവും ശ്രീപ്രകാശ് അവതരിപ്പിച്ചിട്ടുണ്ട്. സുനാമിയ്ക്ക് മുന്‍പും ശേഷവും ഉള്ള കാലയളവിലെ കാര്‍ നിക്കോബാര്‍ ദ്വീപിലെ ഒരു ഗോത്രജനവിഭാഗത്തിന്റെ ജീവിതംഅധികരിച്ച് ഇദ്ദേഹം രചിച്ച "കാൻഡിൽസ് ഓൺ വേവ്സ്" എന്ന ഇംഗ്ലീഷ് നോവൽ ശ്രദ്ധേയമായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News