Nipah: നിപയിൽ ആശ്വാസം, 16 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; നിയന്ത്രണങ്ങൾ പിൻവലിച്ചു

Nipah Test: രോഗലക്ഷണങ്ങളുമായി ഒരാള്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ പ്രവേശിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Sep 24, 2024, 09:00 PM IST
  • 94 പേരുടെ ക്വാറന്റയിന്‍ നാളെ അവസാനിക്കും
  • രോഗബാധിത മേഖലയില്‍ ഉള്‍പ്പെടുത്തിയ കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണം പിൻവലിച്ചു
Nipah: നിപയിൽ ആശ്വാസം, 16 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; നിയന്ത്രണങ്ങൾ പിൻവലിച്ചു

തിരുവനന്തപുരം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 16 പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോ​ഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 104 പരിശോധനാ ഫലങ്ങളാണ് ഇതു വരെ നെഗറ്റീവായത്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 94 പേരുടെ ക്വാറന്റയിന്‍ പിരീഡ് നാളെ അവസാനിക്കും.

പ്രാഥമിക പട്ടികയിലെ നാലു പേരുടെയും സെക്കന്ററി പട്ടികയിലെ 90 പേരുടെയും ക്വാറന്റയിനാണ് നാളെയോടെ അവസാനിക്കുക. രോഗബാധിത മേഖലയില്‍ ഉള്‍പ്പെടുത്തിയ കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണം പിൻവലിച്ചു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ ഉത്തരവ് പുറത്തിറക്കി. അതേസമയം, രോഗലക്ഷണങ്ങളുമായി ഇന്ന് ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ പ്രവേശിച്ചിട്ടുണ്ട്.

ALSO READ: രാജ്യത്തെ ആദ്യ ക്ലേഡ് 1 ബി കേസ് മലപ്പുറത്ത്; എംപോക്സ് പുതിയ വകഭേദം കൂടുതൽ അപകടകാരി

28 പേര്‍ പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സ തുടരുകയാണ്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മികച്ച മാനസിക പിന്തുണയാണ് നല്‍കിവരുന്നതെന്നും ഇന്ന് രണ്ടു പേര്‍ക്ക്  ഉള്‍പ്പെടെ 281 പേര്‍ക്ക് കോള്‍ സെന്റര്‍ വഴി മാനസിക പിന്തുണ നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോ​ഗം ചേർന്നാണ് സ്ഥിതി​ഗതികൾ വിലയിരുത്തുന്നത്.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News