ശബരിമല വരുമാനത്തില്‍ ഇരട്ടിയിലധികം വര്‍ധനവ്!

ശബരിമല വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം വര്‍ധനവ്!

Last Updated : Nov 30, 2019, 12:05 PM IST
ശബരിമല വരുമാനത്തില്‍ ഇരട്ടിയിലധികം വര്‍ധനവ്!

ശബരിമല: ശബരിമല വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം വര്‍ധനവ്!

മണ്ഡലകാലം തുടങ്ങി 12 ദിവസങ്ങള്‍ പിന്നിടവെയുള്ള കണക്കുകള്‍ പ്രകാരമാണിത്. ശബരിമലയിലെ വരുമാനം 39 കോടി കവിഞ്ഞതയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട്. 

നടതുറന്ന് 12 ദിവസത്തിനിടെ എട്ട് ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ശബരിമല ദര്‍ശനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 

ഇത് വഴിപാടിലും നടവരവിലുമുള്‍പ്പെടെയുള്ള വര്‍ധനവിലും പ്രകടമാണ്. ആദ്യ രണ്ടാഴ്ചയിലെ വരുമാനം 39.68 കോടി രൂപയാണ്. 

കഴിഞ്ഞതവണ ഇതേസമയത്ത് 21 കോടി മാത്രമായിരുന്ന് വരുമാനം. ആദ്യ രണ്ടാഴ്ചയിലെ വരുമാനത്തില്‍  15.47 കോടി രൂപ അരവണയിലൂടെയും 2.5 കോടി രൂപ അപ്പം വില്‍പ്പനയിലൂടെയും ലഭിച്ചു. 

കാണിക്ക ഇനത്തില്‍ 13.76 കോടിയാണ് ലഭിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ എട്ടുകോടി രൂപ അധികമായി ഇത്തവണ കാണിക്ക ഇനത്തില്‍ ആദ്യ രണ്ടാഴ്ചക്കിടെ ലഭിച്ചു. 

ഇത്തവണ സ്ത്രീപ്രവേശന വിധിയെ സര്‍ക്കാര്‍ പിന്തുണയ്ക്കാത്തതിനെ തുടര്‍ന്ന്‍ നിരവധി ഭക്തജനങ്ങളാണ് ശബരിമലയിലേയ്ക്ക് ഒഴുകികൊണ്ടിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം സ്ത്രീപ്രവേശന വിധിയെ സര്‍ക്കാര്‍ പിന്തുണച്ചതില്‍ ഉണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന്‍ ശബരിമലയില്‍ പോകാന്‍ ഭക്തര്‍ മടിച്ചിരുന്നു.

അത്രയ്ക്കും ഭീകരമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ശബരിമലയിലെ അവസ്ഥ.
വേറെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലയെങ്കില്‍ ശബരിമലയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ വരുമാനക്കുറവ് ഈ വര്‍ഷം നികത്താന്‍ കഴിയുമെന്നാണ് വിശ്വാസം.

Trending News