മൂന്ന് വർഷത്തിനിടയിൽ മൂന്ന് മരണം; കടം കയറി ജപതിയിൽ വീട്, ഒരു കുടുംബത്തിൻറെ അവസ്ഥ

ദുരന്തത്തിലും ജീവിതത്തിനോട് പോരാടുമ്പോഴാണ് ഇടിത്തീയായി വീടിന് ജപ്തിഭീഷണിയെത്തിയത്

Written by - Zee Malayalam News Desk | Last Updated : Nov 8, 2022, 06:50 PM IST
  • തൃശൂര്‍ ചേര്‍പ്പ് പെരുമ്പിള്ളിശ്ശേരിയിലെ പട്ടികജാതി കുടുംബമാണ് ബുദ്ധിമുട്ടിൽ
  • അറുപത് പിന്നിട്ട അമ്മൂമ്മ ഓമന, പേരകുട്ടികളായ രണ്ട് ആൺകുട്ടികളും
  • സഹകരണ ബാങ്കിലെ കടം വലിയ തുകയായി
മൂന്ന് വർഷത്തിനിടയിൽ മൂന്ന് മരണം; കടം കയറി ജപതിയിൽ വീട്, ഒരു കുടുംബത്തിൻറെ അവസ്ഥ

മൂന്ന് വർഷത്തിനിടയിൽ വീടിന്റെ നെടുംതൂണുകളായ മൂന്ന് പേരുടെ മരണം... വിധിയുടെ വേട്ടയാടലിനൊപ്പം സഹകരണ ബാങ്കിന്റെ ജപ്തിഭീഷണിയും. കടക്കെണിയില്‍ മനംതകർന്ന് തെരുവിലേയ്ക്കിറങ്ങേണ്ട അവസ്ഥയിലാണ് തൃശൂര്‍ ചേര്‍പ്പ് പെരുമ്പിള്ളിശ്ശേരിയിലെ  പട്ടികജാതി കുടുംബം. മാതാപിതാക്കൾ നഷ്ടപ്പെട്ട  രണ്ട് മക്കളും അമ്മൂമ്മയുമാണ് ഇനി ഈ വീട്ടിലുള്ളത്.

അറുപത് പിന്നിട്ട അമ്മൂമ്മ ഓമന, പേരകുട്ടികളായ ബിരുദ വിദ്യാർഥി 21കാരൻ അശ്വിന്‍, 19കാരൻ അരുണ്‍ എന്നിവരാണ്  ഈ വീട്ടില്‍ ഇനിയുള്ളത്. വിധി വേട്ടയാടിയ ദുരന്തത്തിലും ജീവിതത്തിനോട് പോരാടുമ്പോഴാണ് ഇടിത്തീയായി വീടിന് ജപ്തിഭീഷണിയെത്തിയത്. ചേർപ്പ് പെരുമ്പിള്ളിശേരി ചേനം വഴിയില്‍ വാട്ടര്‍ ടാങ്കിന് സമീപം ഗ്രീന്‍ പാര്‍ക്കിൽ താമസിക്കുന്ന പട്ടികജാതി കുടുംബമാണ് 
തെരുവിലിങ്ങേണ്ട അവസ്ഥയിലുള്ളത്.

ALSO READ : ഗിനിയിൽ തടഞ്ഞുവച്ച കപ്പലിലെ മലയാളി ചീഫ് ഓഫീസർ സനു ജോസ് അറസ്റ്റിൽ
 
ചേർപ്പിൽ ചുമട്ടുതൊഴിലാളിയായിരുന്ന ഓമനയുടെ ഭര്‍ത്താവ്  അയ്യപ്പന്റെ പേരിലുള്ള നാല് സെന്റ് പുരയിടം പണയപ്പെടുത്തി  ഓമനയുടെ ജാമ്യത്തിൽ 2017ലാണ് ചേര്‍പ്പ് സർവീസ് സഹകരണ ബാങ്കില്‍ നിന്നും നാല് ലക്ഷം വായ്പയെടുത്തത്. ആദ്യഘട്ടത്തില്‍ വായ്പ്പാ തിരിച്ചടവ്  മുടക്കമില്ലാതെ നടന്നിരുന്നു. അയ്യപ്പനും ഓമനക്കും രണ്ട് പെൺമക്കളാണ്.

2019 മാർച്ചിൽ കുളിമുറിയിൽ തലയിടിച്ച് വീണ് മകള്‍ ബിന്ദു ചികിൽസയിലിരിക്കെ മരിച്ചു. ബിന്ദുവിനെ മരണം തട്ടിയെടുത്താണ് കുടുംബത്തിന് നേരെയുള്ള വിധിയുടെ വേട്ടയാടൽ തുടങ്ങിയത്. 2020 മെയ് മാസത്തില്‍ പെട്ടന്ന്  അസുഖം ബാധിച്ച്  അയ്യപ്പനും മരിച്ചു.

ഒടുവില്‍  2021 ഒക്ടോബറിൽ ബിന്ദുവിന്റെ ഭർത്താവ് പുരുഷോത്തമനും ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. മൂത്ത പേരക്കുട്ടിയും വിദ്യാർഥിയുമായ അശ്വിന്‍ പഠനത്തോടൊപ്പം ഊരകത്തെ സിനിമ തിയ്യറ്ററില്‍ രാത്രി ജോലിയെടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇപ്പോള്‍ കുടുംബം കഴിയുന്നത്. ഇതിനിടെ സഹകരണ ബാങ്കിൽ നിന്നെടുത്ത നാല് ലക്ഷം വായ്പ ഇപ്പൊള്‍ പലിശയടക്കം 6,10483 രൂപയായി. പണം അടച്ചില്ലെങ്കിൽ ജപ്തി നടപടികളിലേയ്ക്ക് കടക്കുമെന്ന് കാണിച്ച്  സഹകരണ കോടതിയുടെ നോട്ടീസ് ലഭിച്ചതോടെ തെരുവിലേയ്ക്കിറങ്ങേണ്ട അവസ്ഥയിലാണ്കുടുംബം.

ALSO READ : കപ്പലിൽ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാർ; ഗിനിയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

വീടിനോട് ചേര്‍ന്ന് മരിച്ച മകള്‍ ബിന്ദുവിന്‍റെ പേരിലുള്ള മൂന്നര സെന്‍റ് സ്ഥലവും ഓടിട്ട ചെറിയ വീടും ഉണ്ട്. ഇത് വിറ്റ് ബാങ്കിലെ കടംവീട്ടാമെന്നാണ് ഇവര്‍ കരുതിയത്. എന്നാല്‍ കെ.റെയില്‍ പദ്ധതി കടന്നുപോകുന്ന പ്രദേശമായതിനാല്‍ ആരും വാങ്ങാനും തയ്യാറാവുന്നില്ല. സമീപത്തെ വീടും സ്ഥവും വിറ്റ് വായ്പ അടക്കാനുള്ള സാവകാശം തേടിയെങ്കിലും ബാങ്ക് കനിഞ്ഞിട്ടില്ല.
 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾ

Trending News