നേഴ്സുമാരുടെ ശമ്പള വര്‍ധനവ്‌: ഹൈക്കോടതിയുടെ മധ്യസ്ഥയില്‍ നടന്ന ചര്‍ച്ചയും പരാജയം

ഹൈക്കോടതിയുടെ മധ്യസ്ഥയില്‍ നഴ്‌സുമാരുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. 

Last Updated : Jul 19, 2017, 06:53 PM IST
നേഴ്സുമാരുടെ ശമ്പള വര്‍ധനവ്‌:  ഹൈക്കോടതിയുടെ മധ്യസ്ഥയില്‍ നടന്ന ചര്‍ച്ചയും പരാജയം

കൊച്ചി: ഹൈക്കോടതിയുടെ മധ്യസ്ഥയില്‍ നഴ്‌സുമാരുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. 20,000 രൂപ അടിസ്ഥാന വേതനമെന്ന ആവശ്യത്തില്‍ നിന്ന്‍ പിന്മാറാന്‍ നഴ്‌സുമാരോ അത് അംഗീകരിക്കാൻ മാനേജ്‌മെന്റോ തയ്യാറാവാത്തതാണ് ചര്‍ച്ച പരാജയത്തിലായത്. ഇതോടെ സമരം തുടരുമെന്ന് നഴ്‌സുമാര്‍ പ്രഖ്യാപിച്ചു.

നാളെ കൂട്ടയവധിയെടുത്ത് പ്രതിഷേധിക്കുമെന്നാണ് യു.എന്‍.എ അറിയിച്ചിരിക്കുന്നത്. മൂന്നിലൊന്ന്​ നഴ്​സുമാർ മാത്രമേ നാളെ ജോലിയിൽ പ്രവേശിക്കുകയുള്ളു. അത്യാഹിത വിഭാഗങ്ങളും മറ്റ്​ അവശ്യസേവനങ്ങളും തടയില്ലെന്നും ഇവർ അറിയിച്ചിട്ടുണ്ട്. അതേസമയം, ലഭ്യമായ നഴ്‌സുമാരെ വെച്ച് ആശുപത്രികള്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് മാനേജ്‌മെന്റുകളും അറിയിച്ചു. 

എന്നാല്‍, നാളെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരുകൂട്ടരെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഇതില്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് നഴ്​സുമാരുടെ സംഘടനകൾ.

Trending News