കൊറോണ വൈറസ് പ്രതിരോധം; വേറെ ലെവല്‍ ഐഡിയയുമായി ഓട്ടോ ഡ്രൈവര്‍!!

ലോകത്താകമാനം COVID 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ വ്യക്തി ശുചിത്വം പാലിക്കേണ്ടത് ആവശ്യമാണ്. 

Last Updated : Jul 16, 2020, 01:59 PM IST
  • രാവിലെ വണ്ടി എടുക്കുന്നതിനു മുൻപേ സാനിട്ടൈസറും, ഡെറ്റോളും, വെള്ളവും കൂടി ചേർത്ത് ഇതിനകത്ത് ഒഴിക്കുന്നു. ഇതിനും ഒരു ദിവസം 130 രൂപയോളം ചിലവ് വരും.
കൊറോണ വൈറസ് പ്രതിരോധം; വേറെ ലെവല്‍ ഐഡിയയുമായി ഓട്ടോ ഡ്രൈവര്‍!!

ലോകത്താകമാനം COVID 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ വ്യക്തി ശുചിത്വം പാലിക്കേണ്ടത് ആവശ്യമാണ്. 

മാസ്ക്കുകള്‍ ധരിക്കുക, കൈകള്‍ കഴുകുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പാലിക്കേണ്ടത് ആവശ്യമാണ്. കൊറോണ വൈറസ് (Corona Virus) പ്രതിരോധത്തിന്റെ ഭാഗമായി ഒരു ഓട്ടോ ഡ്രൈവര്‍ ചെയ്ത ഒരു കാര്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

നായയെ പോലെ പെരുമാറി യുവതി സമ്പാദിക്കുന്നത് ലക്ഷങ്ങള്‍!!

തിരുവനന്തപുരത്തെ വേങ്ങാനൂരിലെ ഓട്ടോറിക്ഷാ തൊഴിലാളി ആയ മണികണ്ഠനാണ് സമൂഹത്തിനു മാതൃകയായിരിക്കുന്നത്. തന്റെ വാഹനത്തിൽ സ്വന്തം ആശയത്തിൽ നിർമ്മിച്ച ശുചീകരണ സംവിധാനം സ്ഥാപിച്ചിരിക്കുകയാണ് മണികണ്ഠന്‍. പൈപ്പും അനുബന്ധ ഉപകരണങ്ങളും, ടാപ്പും വാങ്ങി പ്ലംബർ ആയ അളിയന്റെ സഹായത്തോടെ ഇതു നിർമ്മിക്കുകയായിരുന്നു.

എല്ലാം കൂടി ഏകദേശം 400 രൂപക്ക് അടുപ്പിച്ചാണ് ഇതു നിർമ്മിച്ചെടുക്കാൻ ചിലവായത്. രാവിലെ വണ്ടി എടുക്കുന്നതിനു മുൻപേ സാനിട്ടൈസറും, ഡെറ്റോളും, വെള്ളവും കൂടി ചേർത്ത് ഇതിനകത്ത് ഒഴിക്കുന്നു. ഇതിനും ഒരു ദിവസം 130 രൂപയോളം ചിലവ് വരും.

വിമാനം റദ്ദാക്കി; വീട്ടിലെത്താന്‍ 48ദിവസം സൈക്കിള്‍ ചവിട്ടി വിദ്യാര്‍ത്ഥി!

യാത്രക്കാർ വണ്ടിയിൽ കയറുന്നതിനു മുൻപ് ഇതിലെ ടാപ്പ് തുറന്ന് കൈ കഴുകി വൃത്തിയാക്കി എന്നു മണികണ്ഠൻ ഉറപ്പു വരുത്തും. വെങ്ങാനൂർ ഭാരതീയ മസ്ദൂർ സംഘ് അംഗമാണ് മണികണ്ഠൻ.

ഭാരതീയ ജനതാ OBC മോർച്ച തിരുവനന്തപുരം ജില്ല പ്രസിഡന്‍റ് സതീഷ് പുന്‍കുളമാണ് മണികണ്ഠനെ കുറിച്ച് ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ പങ്കുവച്ചത്. ചിലവുകുറഞ്ഞ ഈ ശുചീകരണ മാതൃക മറ്റുള്ളവർക്കും മാതൃകയാക്കാവുന്നതാണ് എന്നാണ് സതീഷ്‌ പറയുന്നത്.

Trending News