School Gun Fire: സ്കൂളിലെ വെടിവെയ്പ്പ്: പ്രതി ജ​ഗന് ജാമ്യം..!

School shooting case: ഇന്ന് നവംബർ 21 രാവിലെ 10.15 ഓടെയാണ് ജഗൻ സ്കൂളിന്റെ ഓഫീസിലേക്കെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Nov 21, 2023, 08:33 PM IST
  • തുടർന്ന് തന്റെ തൊപ്പി പിടിച്ചുവെച്ച രണ്ട് അധ്യാപകരെ കാണണമെന്നും തൊപ്പി തിരികെ നൽകണമെന്നാവശ്യപ്പെടുകയായിരുന്നു.
  • അധ്യാപകർ അനുനയിപ്പിക്കാൻ ശ്രമിക്കുമ്പോൾ ജഗൻ തന്റെ ബാഗിൽ നിന്നും എയർഗൺ എടുത്ത ക്ലാസ് മുറിയിലേക്ക് പോയി.
School Gun Fire: സ്കൂളിലെ വെടിവെയ്പ്പ്: പ്രതി ജ​ഗന് ജാമ്യം..!

തൃശൂര്‍ വിവേകോദയ സ്‌കൂളില്‍ വെടിവയ്പ്പു നടത്തിയ കേസില്‍ പ്രതി ജഗന് ജാമ്യം. സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. പൊലീസിന്റെ റിപ്പോര്‍ട്ടും പ്രതിയുടെ കുടുംബത്തിന്റെ അപേക്ഷയും പരിഗണിച്ച് കോടതി അനുമതിയോടെ ഇയാളെ തൃശൂര്‍ ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലാക്കും. വെടിവയ്പ്പുണ്ടായ വിവേകോദയ സ്‌കൂളിലെ പൂര്‍വ വിദ്യര്‍ത്ഥിയാണ് മുളയം സ്വദേശി ജഗന്‍.

രണ്ട് വർഷം മുമ്പ് ഈ സ്കുളിൽ പഠിച്ചതാണ് മുളയം സ്വദേശിായ ജഗൻ. എയർഗണുമായി എത്തി വെടിയുതിർത്ത് ഭീതി സൃഷ്ടിക്കുകയായിരുന്നു. ഇന്ന് നവംബർ 21 രാവിലെ 10.15 ഓടെയാണ് ജഗൻ സ്കൂളിന്റെ ഓഫീസിലേക്കെത്തിയത്. തുടർന്ന് തന്റെ തൊപ്പി പിടിച്ചുവെച്ച രണ്ട് അധ്യാപകരെ കാണണമെന്നും തൊപ്പി തിരികെ നൽകണമെന്നാവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കിൽ സ്കൂൾ കത്തിക്കുമെന്ന് പ്രതി ഭീഷിണിപ്പെടുത്തുകയും ചെയ്തു. 

ALSO READ: പഠിക്കുന്ന സമയത്ത് തൊപ്പിവെക്കാൻ അനുവദിച്ചില്ല; തൃശൂരിൽ മുൻവിദ്യാർഥി സ്കൂളിൽ എത്തി വെടിയുതിർത്തു

അധ്യാപകർ അനുനയിപ്പിക്കാൻ ശ്രമിക്കുമ്പോൾ ജഗൻ തന്റെ ബാഗിൽ നിന്നും എയർഗൺ എടുത്ത ക്ലാസ് മുറിയിലേക്ക് പോയി. അവിടെ ഇരുന്ന കുട്ടികളെ തോക്കു ചൂണ്ടി ഭീഷിണിപ്പെടുത്തി. തുടർന്ന് എയർഗൺ ഉപയോഗിച്ച് നാല് തവണ വെടിയുതിർക്കുകയായിരുന്നു പ്രതി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News