തിരുവനന്തപുരം: കഞ്ചാവുമായി സ്കൂൾ വിദ്യാർത്ഥി പിടിയിൽ. എക്സൈസിൻ്റ മൊബൈൽ യൂണിറ്റായ കെമു നടത്തിയ വാഹന പരിശോധനയിലാണ് ഒരു കിലോയിൽ അധികം വരുന്ന കഞ്ചാവുമായി പ്ലസ് ടു വിദ്യാർഥി പിടിയിലായത്. കാട്ടാക്കട കള്ളിക്കാടാണ് സംഭവം.
പരിശോധനയിൽ വിതരണം ചെയ്യാൻ വേണ്ടി ബാഗിനുള്ളിൽ കുപ്പികളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ആര്യനാട് എക്സൈസ് പാർട്ടിക്ക് ഇവ കൈമാറി. പ്രതിയെ കോടതിയിൽ ഹാജരാക്കും.
ALSO READ: ശബരിമലയില്‍ കൗതുക കാഴ്ച; അയ്യന് കാണിക്കയായി ജമ്‌നാപ്യാരി
വാഹനത്തിന് സൈഡ് കൊടുത്തില്ല; ടാക്സി ഡ്രൈവർക്ക് കാറിൽ എത്തിയ നാലംഗ സംഘത്തിന്റെ മർദ്ദനം
തിരുവനന്തപുരം: ടാക്സി ഡ്രൈവർക്ക് കാറിൽ എത്തിയ നാലംഗ സംഘത്തിന്റെ മർദ്ദനം. വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ടെക്നോപാർക്കിലെ കാബ് ഡ്രൈവർക്ക് മർദ്ദനമേറ്റത്. നെയ്യാറ്റിൻകര മാവിളകടവ് സ്വദേശി അനൂപിനാണ് നാലംഗ സംഘത്തിന്റെ മർദ്ദനമേറ്റത്.
ഇന്നലെ രാത്രി പത്തരയ്ക്ക് പോത്തൻകോട് വാവറ അമ്പലത്ത് വെച്ചായിരുന്നു അക്രമം. രാത്രിയിൽ ടെക്നോപാർക്ക് ജീവനക്കാരെ വീട്ടിലേക്ക് കൊണ്ടുവിടാൻ പോകുമ്പോഴായിരുന്നു സംഭവം. കാറിനുള്ളിൽ ടെക്നോപാർക്ക് ജീവനക്കാരായ സ്ത്രീകൾ ഉൾപ്പെടെ ഉണ്ടായിരുന്നു. അക്രമികളെ തടയാൻ ശ്രമിച്ച ടെക്നോപാർക്ക് ജീവനക്കാരനും മർദ്ദനമേറ്റു.
ഇടി വളകൊണ്ടും കരിങ്കൽ കഷണം കൊണ്ടും അനൂപിനെ ക്രൂരമായി മർദ്ദിച്ചു. യുവാവിന്റെ വാരിയെല്ലിനും തോളെല്ലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. അനൂപിന്റെ കാറും അക്രമികൾ തല്ലി തകർത്തു. അക്രമികൾ സഞ്ചരിച്ച കാർ പോത്തൻകോട് പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞതായി പോത്തൻകോട് പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.