Crime News: എഐ ക്യാമറകളുടെ കേബിളുകൾ നശിപ്പിച്ചു, ദൃശ്യങ്ങൾ മറ്റൊരു ക്യാമറയിൽ പതിഞ്ഞു; യുവാക്കൾക്കായി അന്വേഷണം

Police Investigation: ടൗണിൽ രണ്ട് സ്ഥലങ്ങളിലായി സ്ഥാപിച്ചിരുന്ന എഐ ക്യാമറകളാണ് നശിപ്പിച്ചത്. ഈ മാസം ഏഴിനാണ് സംഭവം. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Written by - Zee Malayalam News Desk | Last Updated : Nov 24, 2023, 11:45 AM IST
  • ആലുവ-മൂന്നാർ റോഡിൽ കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപത്തും നങ്ങേലിപ്പടിയിലും സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറകളാണ് പ്രവർത്തനരഹിതമായത്
  • ക്യാമറകളുടെ കേബിളുകൾ മുറിച്ചുമാറ്റിയ നിലയിലായിരുന്നു
Crime News: എഐ ക്യാമറകളുടെ കേബിളുകൾ നശിപ്പിച്ചു, ദൃശ്യങ്ങൾ മറ്റൊരു ക്യാമറയിൽ പതിഞ്ഞു; യുവാക്കൾക്കായി അന്വേഷണം

എറണാകുളം: എറണാകുളം കോതമംഗലത്ത് എഐ ക്യാമറകളുടെ കേബിളുകൾ നശിപ്പിച്ചു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ടൗണിൽ രണ്ട് സ്ഥലങ്ങളിലായി സ്ഥാപിച്ചിരുന്ന എഐ ക്യാമറകളാണ് നശിപ്പിച്ചത്. ഈ മാസം ഏഴിനാണ് സംഭവം. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

ആലുവ-മൂന്നാർ റോഡിൽ കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപത്തും നങ്ങേലിപ്പടിയിലും സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറകളാണ് പ്രവർത്തനരഹിതമായത്. ക്യാമറകളുടെ കേബിളുകൾ മുറിച്ചുമാറ്റിയ നിലയിലായിരുന്നു.

ALSO READ: രണ്ടാഴ്ചക്കിടെ ഒരേ കടയില്‍ മൂന്ന് തവണ മോഷണം; മോഷ്ടാവ് കടന്നുകളഞ്ഞത് സിസിടിവിയുടെ കണക്ഷൻ വിച്ഛേദിച്ച ശേഷം

ഏഴാം തീയതി പുലർച്ചെയാണ് കേബിളുകൾ നശിപ്പിച്ചത്. എഐ ക്യാമറയിൽ നിന്നുള്ള വിവരങ്ങൾ കണ്ട്രോൾ റൂമിലേക്ക് ലഭിക്കാത്ത സാഹചര്യത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ പരാതിയിൽ കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പരിശോധനയിൽ എഐ ക്യാമറകൾ നശിപ്പിക്കുന്ന രണ്ട് യുവാക്കളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. എഐ ക്യാമറകളുടെ പവർ കേബിളും, ഡേറ്റാ കേബിളുമാണ് മുറിച്ച് മാറ്റിയത്. 10,000 രൂപ വീതം വില വരുന്ന ക്യാമറകളാണ് തകർത്തത്. ദൃശ്യങ്ങളിലെ യുവാക്കൾക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News