തിരുവനന്തപുരം: COVID 19 വ്യാപനത്തെ തുടർന്ന് അടച്ചു പൂട്ടിയ സ്‌കൂളുകൾ ഉടൻ ഭാഗികമായി തുറന്നേക്കും. സ്‌കൂളുകൾ ഭാഗികമായി തുറക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണ്. നയപരമായ തീരുമാനമെടുത്താൽ ഈ മാസം പതിനഞ്ചിന് ശേഷം സ്‌കൂളുകൾ തുറന്നേക്കും.
ഇക്കാര്യം വിദ്യാഭ്യാസ വകുപ്പ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് ആദ്യ ഘട്ടത്തിൽ പ്രവേശനം അനുവദിക്കുക. ഇവരെ ബാച്ചുകളായി തിരിച്ച് ക്ളാസുകളിൽ സാമൂഹിക അകലം ഉറപ്പാക്കും. ആരോഗ്യ വിദഗ്‌ധരുമായി ചർച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനം.
ALSO READ || Sputnik Vaccine: ഇന്ത്യൻ വളണ്ടിയർമാരിൽ പരീക്ഷണം നടത്താൻ അനുമതി
കൊറോണ വൈറസ് (Corona Virus) പോസിറ്റിവായ കേസുകൾ അധികമുള്ള മേഖലകളിൽ ക്ലാസ് ഒഴിവാക്കും. SSLC, പ്ലസ് ടു ക്ലാസ് വിദ്യാർത്ഥികളുടെ വാർഷിക പരീക്ഷകൾ അടുത്ത് വരുന്നു എന്ന ആശങ്ക മാതാപിതാക്കൾക്കിടയിൽ ശക്തമാണ്. ഈ സാഹചര്യ൦ കൂടി പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
ഒക്ടോബർ 15 നു ശേഷം സ്‌കൂളുകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ, യുപി, പുതുച്ചേരി എന്നിവിടങ്ങളിൽ ഒഴികെ എവിടെയും സ്‌കൂളുകൾ തുറന്നിരുന്നില്ല.