Vande Bharath: ഒടുവിൽ ആവശ്യം അം​ഗീകരിച്ചു; രണ്ടാം വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ്

Vande Bharath Tirur stop: രണ്ടാം വന്ദേ ഭാരതിന്റെ ആദ്യ ട്രയല്‍ റണ്‍ കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 22, 2023, 08:03 PM IST
  • വലിയ പ്രതിഷേധങ്ങൾക്ക് ശേഷമാണ് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
  • റെയിൽവേ ഇക്കാര്യം അറിയിച്ചതായി ഇ ടി മുഹമ്മദ് ബഷീർ എംപി.
  • തിങ്കളാഴ്ച കാസർഗോഡേയ്ക്കും ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കും സർവീസ് ഉണ്ടാകില്ല.
Vande Bharath: ഒടുവിൽ ആവശ്യം അം​ഗീകരിച്ചു; രണ്ടാം വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ്

മലപ്പുറം: കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു. റെയിൽവേ ഇക്കാര്യം അറിയിച്ചതായി ഇ ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. വലിയ പ്രതിഷേധങ്ങൾക്ക് ശേഷമാണ്  മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. 

കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം ജംഗ്ഷൻ, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലാണ് മറ്റു സ്റ്റോപ്പുകൾ. രാവിലെ ഏഴിന് കാസർ​ഗോഡ് നിന്ന് പുറപ്പെട്ട് വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 11:55 ന് കാസർ​ഗോഡ് എത്തും. തിങ്കളാഴ്ച കാസർഗോഡേയ്ക്കും ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കും സർവീസ് ഉണ്ടാകില്ല. 

ALSO READ: നിപയിൽ ആശ്വാസം: ഇന്ന് പുതിയ കേസുകളില്ലെന്ന് ആരോ​ഗ്യമന്ത്രി

രണ്ടാം വന്ദേ ഭാരതിന്റെ ആദ്യ ട്രയല്‍ റണ്‍ വിജയകരമായി പൂർത്തിയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് ഏഴര മണിക്കൂര്‍ കൊണ്ട് കാസര്‍​ഗോഡ് എത്തി. ഇന്നലെ വൈകുന്നേരം 4.05 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വന്ദേ ഭാരത് രാത്രി 11.35 ന് കാസര്‍​ഗോഡ് എത്തി. വൈകുന്നേരം 4.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വന്ദേ ഭാരത് വിവിധ സ്റ്റേഷനുകളില്‍ എത്തിച്ചേരുന്ന സമയക്രമം ഇങ്ങനെ - 

4.53/4.55 - കൊല്ലം
5.55/5.57 - ആലപ്പുഴ
6.35/6.38 - എറണാകുളം ജംഗ്ഷന്‍
7.40/7.42 - തൃശൂര്‍
8.15/8.20 - ഷൊര്‍ണൂര്‍ ജംഗ്ഷന്‍
8.52/8.54 - തിരൂര്‍
9.23/9.25 - കോഴിക്കോട്
10.24/10.26 - കണ്ണൂര്‍
11.58 - കാസര്‍ഗോഡ് 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News