THiruvananthapuram : മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ.സോമനാഥ് അന്തരിച്ചു. 58 വയസ്സായിരുന്നു. മസ്തികാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. പൂജപ്പുര പ്രകാശ് നഗറിലെ വീട്ടിൽ ഇന്ന് ഭൗതിക ശരീരം എത്തിച്ച ശേഷം പ്രസ് ക്ലബിൽ പൊതു ദർശനത്തിന് വയ്ക്കും. വൈകിട്ട് മൂന്ന് മണിയോടെയാണ് പൊതു ദർശനം.
പൊതു ദർശനത്തിന് ശേഷം വൈകിട്ട് 4.15 ന് സംസ്ക്കാര ചടങ്ങുകൾ നടത്തും. തൈക്കാട് ശാന്തികവാടത്തിലാണ് സംസ്ക്കാരം നടത്തുന്നത്. കേരളത്തിലെ മികച്ച മധ്യമ പ്രവർത്തകരിൽ ഒരാളായിരുന്നു അദ്ദേഹം. രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലാണ് അദ്ദേഹം പ്രധാനമായും പ്രവർത്തിച്ചിരുന്നത്.
അദ്ദേഹത്തിൻറെ രാഷ്ട്രീയലേഖനങ്ങളും പംക്തികളുംഏറെ ശ്രദ്ദേയമായിരുന്നു. സോമേട്ടൻ എന്ന് വിളിപ്പേരുണ്ടായിരുന്ന അദ്ദേഹം മാധ്യമപ്രവർത്തകർക്കിടയിലും, പൊതു സമൂഹത്തിലും വളരെ പ്രിയങ്കരനായിരുന്നു. ലാളിത്യമാർന്ന ഇടപെടലുകളും വിപുലമായ വായനയുമായിരുന്നു അദ്ദേഹത്തിൻറെ പ്രത്യേകതകൾ.
നിയമസഭാ റിപ്പോർട്ടിങ്ങിൽ മുപ്പത് വർഷത്തോളം പ്രവർത്തിച്ച ആളാണ് ഇ സോമനാഥ്. ഈ നേട്ടത്തിന് കഴിഞ്ഞ ഓഗസ്റ്റിൽ നിയമസഭയിലെ മീഡിയാ റൂമിൽ അദ്ദേഹത്തെ ആദരിച്ചിരുന്നു. ഇദ്ദേഹം 34 വർഷത്തോളം മലയാള മനോരമയിൽ സേവനം അനുഷ്ഠിച്ചിരുന്നു. കോട്ടയം, ഇടുക്കി, കണ്ണൂർ, കൊല്ലം, ഡൽഹി, തിരുവനന്തപുരം എന്നിവിടങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ALSO READ: Girls Missing: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ പെൺകുട്ടികളിൽ ഒരാളെക്കൂടി കണ്ടെത്തി!
ഇ സോമനാഥിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. രണ്ടു പതിറ്റാണ്ടിലേറെയായി തലസ്ഥാനത്ത് മാധ്യമ പ്രവർത്തകനായിരുന്ന സോമനാഥ് നിയമസഭാ റിപ്പോർട്ടിംഗിലൂടെയും പ്രതിവാര കോളത്തിലൂടെയും മികവുതെളിയിച്ച പ്രഗത്ഭ പത്രപ്രവർത്തകനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...