കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പം: ശശി തരൂര്‍

ശബരിമല വിധി നടപ്പാക്കേണ്ടത് കൃത്യമായ ആലോചനകള്‍ക്ക് ശേഷമാണെന്നും ശശി തരൂര്‍ പറഞ്ഞു.  

Last Updated : Nov 9, 2018, 10:45 AM IST
കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പം: ശശി തരൂര്‍

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ യുഡിഎഫ് നടത്തുന്ന വിശ്വസ സംരക്ഷണ ജാഥയുടെ സമാപനയോഗത്തിൽ പങ്കെടുക്കുമെന്ന് ശശി തരൂർ എംപി. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാലാണ് ഇപ്പോൾ പങ്കെടുക്കാത്തത്. ശബരിമല പ്രശ്നത്തിൽ ബിജെപി നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്നും ശബരിമലയിൽ നടത്തിയ അക്രമസംഭവങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

ശബരിമല വിധി നടപ്പാക്കേണ്ടത് കൃത്യമായ ആലോചനകള്‍ക്ക് ശേഷമാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന് സ്വതന്ത്ര നിലപാടാണുള്ളതെന്നും ഇക്കാര്യത്തില്‍ ബിജെപിക്ക് ഒപ്പം തങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമമല്ല പരിഹാരം. യുഡിഎഫ് നടത്തുന്ന വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തില്‍ പങ്കെടുക്കുമെന്നും തരൂര്‍ വ്യക്തമാക്കി.

ശബരിമല യുവതി പ്രവേശനത്തെ മുൻനിർത്തി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ.സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര ഇന്നലെ കാസർഗോഡ് നിന്നും പര്യടനം ആരംഭിച്ചിരുന്നു. വര്‍ഗീയതയെ ചെറുക്കുക, വിശ്വാസം സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തിലാണ് കെ സുധാകരന്‍റെ വിശ്വാസ സംരക്ഷണ യാത്ര. 

Trending News