'കയ്യും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തി' -സ്വപ്നയ്ക്കെതിരെ സഹോദരന്‍

UAE കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി മൂത്ത സഹോദരന്‍ ബ്രൈറ്റ് സുരേഷ്. 

Last Updated : Jul 10, 2020, 07:03 AM IST
  • തനിക്ക് മനസിലാക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു സ്വപ്നയുടെ സ്വാധീനമെന്നും നാട്ടില്‍ തുടരുന്നത് അപകടകരമാണെന്ന അടുത്ത ബന്ധുക്കളുടെ ഉപദേശത്തോടെ ഉടന്‍ യുഎസിലേക്ക് മടങ്ങിയതെന്നും ബ്രൈറ്റ് പറയുന്നു.
'കയ്യും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തി' -സ്വപ്നയ്ക്കെതിരെ സഹോദരന്‍

കൊച്ചി: UAE കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി മൂത്ത സഹോദരന്‍ ബ്രൈറ്റ് സുരേഷ്. 

അബുദാബി(Abu Dhabi) യില്‍ പിതാവിനൊപ്പം കഴിഞ്ഞിരുന്ന ബ്രൈറ്റ് നിലവില്‍ യുഎസില്‍ ജോലി ചെയ്യുകയാണ്. സ്വപ്ന സുരേഷു(Swapna Suresh)മായി ഏറെനാളായി അടുപ്പമില്ലെന്നും അവരെ ഭയപ്പെട്ടിരുന്നതായും ബ്രൈറ്റ് വ്യക്തമാക്കി. 

സ്വര്‍ണക്കടത്ത് കേസ്: UAE അന്വേഷണം തുടങ്ങി

അവസാനമായി നാട്ടിലെത്തിയപ്പോള്‍ കുടുംബസ്വത്ത് ചോദിക്കാന്‍ എത്തിയതാണെന്ന് കരുതി തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് ബ്രൈറ്റ് പറയുന്നത്. കയ്യും കാലും വെട്ടുമെന്നും പിന്നീട് തെരുവിലിറങ്ങി യാചിക്കേണ്ടി വരുമെന്നും അവര്‍ ഭീഷണിപ്പെടുത്തിയാതായാണ് ബ്രൈറ്റ് പറയുന്നത്. 

തനിക്ക് മനസിലാക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു സ്വപ്നയുടെ സ്വാധീനമെന്നും നാട്ടില്‍ തുടരുന്നത് അപകടകരമാണെന്ന അടുത്ത ബന്ധുക്കളുടെ ഉപദേശത്തോടെ ഉടന്‍ യുഎസിലേക്ക് മടങ്ങിയതെന്നും ബ്രൈറ്റ് പറയുന്നു.

സ്വർണ്ണക്കടത്ത് കേസിൽ ഇടപെട്ട് കേന്ദ്ര൦; വിവരങ്ങള്‍ ആരാഞ്ഞ് നിര്‍മ്മല സീതാരാമന്‍!!

കൂടാതെ, സ്വപ്ന പത്താം ക്ലാസ് പാസ്സയിട്ടില്ലെന്നും സ്വാധീനം ഉപയോഗിച്ചാകാം UAE കോണ്‍സുലേറ്റില്‍ ജോലി വാങ്ങിയതെന്നും ബ്രൈറ്റ് വ്യക്തമാക്കി. പിതാവിന്‍റെ മരണശേഷം കുടുംബസ്വത്തില്‍ അവകാശം ചോദിച്ച് താനോ ഇളയസഹോദരനോ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

Trending News