Beer: അടിച്ചു കേറി വരണ്ട; ഈ 5 തരം ആൾക്കാ‍ർ ബിയർ കുടിക്കാനേ പാടില്ല!

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ബിയര്‍ കുടിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്നാണ് പലരും കരുതുന്നത്.

 

Beer health issues: ചൂട് കാലത്തൊക്കെ ഒന്നോ രണ്ടോ ബിയര്‍ കഴിക്കുന്നത് ശരീരം തണുപ്പിക്കും എന്നാണ് പലരും പറയാറുള്ളത്. എന്നാല്‍ ബിയര്‍ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? 

1 /6

ആരോഗ്യ പ്രശ്‌നങ്ങളെ തടയാന്‍ ചില ആളുകള്‍ ബിയര്‍ കഴിക്കാന്‍ പോലും പാടില്ല. ഏതൊക്കെ ആളുകളാണ് ബിയര്‍ ഒഴിവാക്കേണ്ടത് എന്നാണ് ഇനി പറയാന്‍ പോകുന്നത്. (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)    

2 /6

പ്രമേഹം: ബിയറില്‍ ഷുഗര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും. ഇത് ഹൈപ്പോഗ്ലൈസീമിയയ്ക്ക് കാരണമാകുകയും ചെയ്യും.  

3 /6

നെഞ്ചെരിച്ചില്‍: നെഞ്ചെരിച്ചില്‍ ഉള്ളവര്‍ ബിയര്‍ കുടിച്ചാല്‍ അത് നെഞ്ചെരിച്ചില്‍ ലക്ഷണങ്ങള്‍ വഷളാക്കും. താഴത്തെ അന്നനാളത്തിന്റെ സ്ഫിന്‍ക്ടറിനെ ദുര്‍ബലമാക്കുകയും ചെയ്യും.   

4 /6

ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം: ആമാശത്തെയും കുടലിനെയും ബാധിക്കുന്ന ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം ഉള്ള വ്യക്തികള്‍ ബിയര്‍ കുടിക്കരുത്. ഇത് ഗ്യാസ്, വയറിളക്കം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ വര്‍ധിപ്പിക്കും.   

5 /6

സീലിയാക് രോഗമുള്ളവര്‍: വിട്ടുമാറാത്ത ഒരു ദഹന വൈകല്യമാണ് സീലിയാക്. ഗ്രൂറ്റന്‍ മൂലമാണ് ഇത് ഉണ്ടാകുന്നത്. ബിയറില്‍ ഗ്ലൂറ്റന്‍ അടങ്ങിയിട്ടുണ്ട്. ഈ രോഗമുള്ളവര്‍ ബിയര്‍ കുടിച്ചാല്‍ അത് ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുകയും കോശജ്വലനത്തിന് കാരണമാകുകയും ചെയ്യും.   

6 /6

തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍: തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ബിയര്‍ കുടിക്കാന്‍ പാടില്ല. ബിയറില്‍ ഉയര്‍ന്ന കലോറി അടങ്ങിയിട്ടുണ്ട്. പോഷകമൂല്യം കുറവുമാണ്. ഇത് ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും.

You May Like

Sponsored by Taboola