Accident: അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കുഞ്ഞ് അടക്കം നാല് പേർക്ക് ദാരുണാന്ത്യം

ബുധനാഴ്ച പുലർച്ചെ 5.45 ഒാടെയായിരുന്നു അപകടം (Ambalappuzha Payal Kulangara Accident Updates)

Written by - Zee Malayalam News Desk | Last Updated : Apr 27, 2022, 09:30 AM IST
  • ബുധനാഴ്ച പുലർച്ചെ 5.45 ഒാടെയായിരുന്നു സംഭവം
  • തിരുവനന്തപുരത്ത് നിന്നും നെടുമ്പാശ്ശേരിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്
  • കാറിലുണ്ടായിരുന്നവരാണ് മരിച്ച നാല് പേരും
Accident: അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കുഞ്ഞ് അടക്കം  നാല് പേർക്ക് ദാരുണാന്ത്യം

ആലപ്പുഴ: അമ്പലപ്പുഴ പായൽക്കുളങ്ങരക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് കൊച്ച് കുട്ടിയടക്കം നാല് പേർ മരിച്ചു. തിരുവനന്തപുരം ആനാട് സ്വദേശികളായ സുധീഷ് ലാൽ, മകൻ അമ്പാടി പരുത്തിക്കുഴി സ്വദേശികളായ ഷൈജു, അഭിരാജ്, എന്നിവരാണ് മരിച്ചത്. സുധീഷ് ലാലിന്റെ ഭാര്യ ഷൈനി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഷൈനിയെ കൊച്ചിയിലെ വിമാനത്താവളത്തിലേക്ക് യാത്രയയക്കാൻ പോകവേ യാണ് ദുരന്തം നടന്നത്

ബുധനാഴ്ച പുലർച്ചെ 5.45 ഒാടെയായിരുന്നു സംഭവം. തിരുവനനന്തപുരത്ത് നിന്നും നെടുമ്പാശ്ശേരിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്നവരാണ് മരിച്ച നാല് പേരും. ഡ്രൈവർ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസെത്തി വാഹനങ്ങൾ റോഡിൽ നിന്നും നീക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News