ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് പാറക്കല്ല് തെറിച്ച് വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം- താമരശേരി ചുരത്തിലെ അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്

താമരശേരി ചുരത്തിലുണ്ടായ അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു

Written by - Zee Malayalam News Desk | Last Updated : Apr 29, 2022, 02:27 PM IST
  • സുഹൃത്തുക്കളോടൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോയ മലപ്പുറം വണ്ടൂർ സ്വദേശി അഭിനവ് ആണ് മരിച്ചത്
  • ഈ മാസം 16നാണ് അപകടമുണ്ടായത്
  • താമരശേരി ചുരത്തിലെ ഏഴാം വളവിന് മുകൾഭാഗത്തായാണ് അപകടം നടന്നത്
  • അഭിനവിന്‍റെ ബൈക്കിന് പിന്നിലുണ്ടായിരുന്ന ബൈക്കിലെ സുഹൃത്തിന്‍റെ ക്യാമറയിൽ പതിഞ്ഞ അപകട ദൃശ്യങ്ങളാണ് പുറത്ത് വന്നത്
ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് പാറക്കല്ല് തെറിച്ച് വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം- താമരശേരി ചുരത്തിലെ അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് പാറ ഉരുണ്ടുവീണ് യുവാവിന് ദാരുണാന്ത്യം. താമരശേരി ചുരത്തിലുണ്ടായ അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. സുഹൃത്തുക്കളോടൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോയ മലപ്പുറം വണ്ടൂർ സ്വദേശി അഭിനവ് ആണ് മരിച്ചത്. ഈ മാസം 16നാണ് അപകടമുണ്ടായത്. താമരശേരി ചുരത്തിലെ ഏഴാം വളവിന് മുകൾഭാഗത്തായാണ് അപകടം നടന്നത്. അഭിനവിന്‍റെ ബൈക്കിന് പിന്നിലുണ്ടായിരുന്ന ബൈക്കിലെ സുഹൃത്തിന്‍റെ ക്യാമറയിൽ പതിഞ്ഞ അപകട ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

ചുരത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും എടുക്കുന്നതിനാണ് പിന്നിൽ പോയ ബൈക്കിലെ സുഹൃത്ത് ക്യാമറ ഓൺ ചെയ്തുവച്ചത്. ഏഴാം വളവിന്‍റെ മുകൾ ഭാഗത്ത് വച്ച് വലതു വശത്തെ കാട്ടിൽ നിന്നാണ് പാറക്കല്ല് ഇളകി റോഡിലേക്ക് പതിച്ചത്. കല്ല് അഭിനവ് സഞ്ചരിച്ച ബൈക്കിൽ തട്ടി, ബൈക്ക് റോഡിൽ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞു. അഭിനവിനൊപ്പം ബൈക്കിലുണ്ടായിരുന്ന അനീഷിനും ഗുരുതരമായി പരിക്കേറ്റു. അഭിനവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഏഴാം വളവിൽ നിന്ന് ഇളകി വന്ന കല്ല് അഞ്ചാം വളവിന് മുകളിലെ മരത്തിൽ തടഞ്ഞാണ് നിന്നത്. ചുരത്തിൽ ദേശീയ പാത അധികൃതർ എത്തി പരിശോധന നടത്തി. ചുരത്തിലൂടെ പോകുന്ന ടോറസ് ലോറികളിലും മറ്റ് ചരക്ക് വാഹനങ്ങളിലും അമിതമായി ഭാരം കയറ്റുന്നതിനാലാണ് ഇത്തരം അപകടങ്ങൾ സംഭവിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇത്തരം വാഹനങ്ങൾ കടന്നു പോകുമ്പോഴുണ്ടാകുന്ന അമിതമായ പ്രകമ്പനവും ഇരമ്പലും മൂലം കാട്ടിലെ കല്ലുകൾ ഇളകി മാറുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അമിത ഭാരം കയറ്റി പോകുന്ന വാഹനങ്ങൾ പരിശോധിക്കാൻ ഉദ്യോഗസ്ഥർ മുതിരുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News