World Cancer Day 2023: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് ഡോക്ടമാർ നിർമിച്ച ഹ്രസ്വ ചിത്രം 'തിരിച്ചറിവ്' ശ്രദ്ധേയമാകുന്നു

Cancer: കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് തിരിച്ചറിവ് എന്ന ഹ്രസ്വ ചിത്രം ഒരുക്കിയത്. സെർവിക്കൽ കാൻസറിനെക്കുറിച്ച് വ്യക്തമാക്കുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം.

Written by - Zee Malayalam News Desk | Last Updated : Feb 4, 2023, 08:20 PM IST
  • അഭിലാഷ് എസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്
  • കാരിത്താസ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. റജി ദിവാകറാണ് ചിത്രത്തിന്റെ തിരകഥ രചിച്ചിരിക്കുന്നത്
  • ഓങ്കോളജി വിഭാഗത്തിലെ ഡോക്ടറായ മനു ജോണും അദ്ദേഹത്തിന്റെ ഭാര്യ ഡോ. അഞ്ജലി പ്രേമും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു
World Cancer Day 2023: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് ഡോക്ടമാർ നിർമിച്ച ഹ്രസ്വ ചിത്രം 'തിരിച്ചറിവ്' ശ്രദ്ധേയമാകുന്നു

തിരുവനന്തപുരം: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് ഒരു കൂട്ടം ഡോക്ടമാർ അണിയിച്ചൊരുക്കിയ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് തിരിച്ചറിവ് എന്ന ഹ്രസ്വ ചിത്രം ഒരുക്കിയത്. സെർവിക്കൽ കാൻസറിനെക്കുറിച്ച് വ്യക്തമാക്കുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം.

<iframe width="1280" height="720" src="https://www.youtube.com/embed/xkSN4Frn1Ak" title="“ തിരിച്ചറിവുകൾ " the="" realisation="" towards="" truth."="" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen="">

അഭിലാഷ് എസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കാരിത്താസ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. റജി ദിവാകറാണ് ചിത്രത്തിന്റെ തിരകഥ രചിച്ചിരിക്കുന്നത്. ഓങ്കോളജി വിഭാഗത്തിലെ ഡോക്ടറായ മനു ജോണും അദ്ദേഹത്തിന്റെ ഭാര്യ ഡോ. അഞ്ജലി പ്രേമും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ലോക ക്യാന്‍സര്‍ ദിനം; സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ അറിയാം

ഫെബ്രുവരി നാല് ലോക ക്യാന്‍സര്‍ ദിനമായി ആചരിക്കുന്നു. ക്യാന്‍സര്‍  രോഗത്തെ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തി, രോഗം മുന്‍കൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായാണ് എല്ലാ വര്‍ഷവും ഫെബ്രുവരി 4ന്  ലോക ക്യാന്‍സര്‍ ദിനമായി ആചരിക്കുന്നത്. ശരീരത്തിൽ ഉണ്ടാകുന്ന അനിയന്ത്രിതമായ കോശവളര്‍ച്ചയാണ് ക്യാന്‍സര്‍. അമിത ശരീരഭാരം, വ്യായാമമില്ലായ്മ, പുകവലി, മദ്യപാനം എന്നിവയൊക്കെ പലപ്പോഴും ക്യാൻസറിന് കാരണമാകാറുണ്ട്. അതിൽ പ്രധാനമായും സ്ത്രീകളിൽ കണ്ട് വരുന്ന അർബുദമാണ് സ്തനാർബുദം. 

സ്തനാർബുദത്തിന്റെ ആദ്യ ലക്ഷണങ്ങൾ എന്തൊക്കെ?

1) മുലഞെട്ടിന്റെ രൂപത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ

2) ആർത്തവത്തിന് ശേഷം സ്തനങ്ങളിൽ ഉണ്ടാകുന്ന വേദന

3) ആർത്തവത്തിന് ശേഷം സ്തനങ്ങളിൽ ഉണ്ടാകുന്ന മുഴ

4) നിപ്പിൾ ഡിസ്ചാർജ് അഥവാ ചുവപ്പോ തവിട്ടോ മഞ്ഞയോ നിറത്തിൽ സ്തനത്തിൽ നിന്ന് വരുന്ന ദ്രാവകം

5) സ്തനത്തിൽ ഉണ്ടാകുന്ന ചുവപ്പ് നിറം, ചൊറിച്ചിൽ, ചുണങ്

6) കോളർബോണിന് ചുറ്റും അല്ലെങ്കിൽ കൈക്ക് താഴെ ഉണ്ടാകുന്ന ചെറിയ മുഴ

സ്തനാർബുദത്തിന്റെ മറ്റ് ഘട്ടങ്ങളിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ

1) മുലക്കണ്ണ് ഉള്ളിലേക്ക് തിരിയുന്നത്

2) ഒരു സ്തനത്തിന്റെ മാത്രം വലുപ്പം വർധിക്കുന്നത്

3) സ്തനത്തിന്റെ ചർമ്മത്തിലുണ്ടാകുന്ന ചെറിയ കുരുക്കൾ

4) സ്തനത്തിൽ മുഴ രൂപപ്പെടുന്നത്

5) വിശപ്പില്ലായ്മ

6) ഭാരക്കുറവ് 

7) കക്ഷത്തിലെ ലിംഫ് നോഡുകൾ വലുതാകുന്നത്

8) സ്തനത്തിലെ രക്തക്കുഴലുകൾ ദൃശ്യമാകുന്നത്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News