കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട കണ്ണൂര്‍ മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകത്തിന് പിന്നിൽ അഞ്ചംഗ കൊലയാളി സംഘമെന്ന് പൊലീസ്.
അറസ്റ്റിലായ ആകാശിനും റെജിനും പുറമെ സംഘത്തിലെ മറ്റ് മൂന്ന് പേരെ കുറിച്ചുമുള്ള വ്യക്തമായി വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഷുഹൈബിനെ കൊലപ്പെടുത്തിയ ശേഷം സംഘത്തിലുള്ളവർ പലവഴിക്ക് പിരിഞ്ഞെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.
കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായതായി ഇരുവരും മൊഴി നല്‍കിയിട്ടുണ്ട്. പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടത്തിയതെന്നും ഇവര്‍ മൊഴി മൊഴി നല്കി. ഇതോടെ കൊലപാതകത്തില്‍ പങ്കില്ലെന്ന് [അരങാജ് സിപിഎം കൂട്ടല്‍ കുരുക്കിലേക്ക് നീങ്ങുകയാണ്. ഇരുവരേയും ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.