Peer Muhammad | മാപ്പിളപ്പാട്ട് ​ഗായകൻ പീർ മുഹമ്മദ് അന്തരിച്ചു

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മുഴപ്പിലങ്ങാട്ടെ വസതിയിൽ വച്ചായിരുന്നു അന്ത്യം.

Written by - Zee Malayalam News Desk | Last Updated : Nov 16, 2021, 08:28 AM IST
  • മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് പീര്‍ മുഹമ്മദ്
  • 1945 ജനുവരി എട്ടിന് തമിഴ്‌നാട്ടിലെ തെങ്കാശിയിലാണ് പീർ മുഹമ്മദ് ജനിച്ചത്
  • പീര്‍ മുഹമ്മദ് നന്നേ ചെറുപ്പത്തില്‍ കേരളത്തിലേക്കെത്തുകയും മാപ്പിളപ്പാട്ട് രംഗത്ത് ഒട്ടേറെ സംഭാവനകള്‍ നല്‍കുകയും ചെയ്തു
  • ഖബറടക്കം വൈകിട്ട് നാലുമണിക്ക് വളപട്ടണം മന്ന ഖബര്‍സ്ഥാനില്‍ നടക്കും
Peer Muhammad | മാപ്പിളപ്പാട്ട് ​ഗായകൻ പീർ മുഹമ്മദ് അന്തരിച്ചു

കണ്ണൂർ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് (Peer Muhammad) അന്തരിച്ചു. 78 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മുഴപ്പിലങ്ങാട്ടെ വസതിയിൽ വച്ചായിരുന്നു അന്ത്യം.

മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് പീര്‍ മുഹമ്മദ്. 1945 ജനുവരി എട്ടിന് തമിഴ്‌നാട്ടിലെ തെങ്കാശിയിലാണ് പീർ മുഹമ്മദ് ജനിച്ചത്. പീര്‍ മുഹമ്മദ് നന്നേ ചെറുപ്പത്തില്‍ കേരളത്തിലേക്കെത്തുകയും മാപ്പിളപ്പാട്ട് രംഗത്ത് ഒട്ടേറെ സംഭാവനകള്‍ നല്‍കുകയും ചെയ്തു.

‘ഒട്ടകങ്ങള്‍ വരിവരിവരിയായ്... കാരയ്ക്ക മരങ്ങള്‍ നിരനിരനിരയായ്’, ‘കാഫ് മല കണ്ട പൂങ്കാറ്റേ... കാണിക്ക നീ കൊണ്ടു വന്നാട്ടേ’ തുടങ്ങിയവ അദ്ദേഹത്തിന്റെ ജനീകയമായ പാട്ടുകളാണ്. പീർ മുഹമ്മദിന്റെ ഖബറടക്കം വൈകിട്ട് നാലുമണിക്ക് വളപട്ടണം മന്ന ഖബര്‍സ്ഥാനില്‍ നടക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News