Siruvani Dam : ശിരുവാണി ഡാം; തമിഴ്നാടിന്റെ ആവശ്യം പരിഗണിച്ച് കേരളം; പരമാവധി ജലം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

Siruvani Dam Issue കോയ​മ്പ​ത്തൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​ന്​ ശി​രു​വാ​ണി ഡാ​മി​നെ​യാ​ണ്​ മു​ഖ്യ​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത്

Written by - Zee Malayalam News Desk | Last Updated : Jun 20, 2022, 04:43 PM IST
  • കോയ​മ്പ​ത്തൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​ന്​ ശി​രു​വാ​ണി ഡാ​മി​നെ​യാ​ണ്​ മു​ഖ്യ​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത്.
  • ആ പ്രദേശത്തെ സു​ഗ​മ​മാ​യ ജ​ല​വി​ത​ര​ണ​ത്തി​ന്​ ശി​രു​വാ​ണി ഡാ​മി​ന്റെ സംഭരണശേഷിയുടെ പ​ര​മാ​വ​ധി ജ​ലം സം​ഭ​രി​ച്ച്​ ത​മി​ഴ്​​നാ​ടി​ന്​ ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ തമിഴ്നാട് മു​ഖ്യ​മ​ന്ത്രി എം.​കെ.സ്റ്റാ​ലി​ൻ കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു.
Siruvani Dam : ശിരുവാണി ഡാം; തമിഴ്നാടിന്റെ ആവശ്യം പരിഗണിച്ച് കേരളം; പരമാവധി ജലം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാലക്കാട് ശി​രു​വാ​ണി ഡാ​മി​ൽ നിന്ന് തമിഴ്‌നാടിന് പരമാവധി ജലം ലഭ്യമാക്കാനുള്ള ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്ന് മുഖ്യ​മന്ത്രി പിണറായി വിജയൻ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ജൂൺ 19ന് ഞായറാഴ്ച അയച്ച കത്തിനാണ് പിണറായി വിജയൻ മറുപടി നൽകിയിരിക്കുന്നത്. 

ശിരുവാണി അണക്കെട്ടിൽ നിന്നുള്ള ജലം ജൂൺ 19-ന് 45 എം.എൽ ഡി യി-ൽ നിന്ന് 75 എം.എൽ ഡി ആയും ജൂൺ 20-ന് 103 എം.എൽ.ഡി ആയും വർധിപ്പിച്ചിട്ടുണ്ട്.  ഡാമിന്റെ രൂപകൽപ്പന പ്രകാരം സാധ്യമായ ഡിസ്ചാർജ് അളവ് പരമാവധി  103 എം എൽ ഡി യാണ്. എത്രയും വേഗം ഈ വിഷയം വിശദമായി ചർച്ച ചെയ്ത് സമവായത്തിലെത്താമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തിലൂടെ മറുപടി നൽകി.

ALSO READ : 'ചെലോൽക്ക് തിരിം, ചെലോൽക്ക് തിരീല'! എഫ്ബിയിൽ കെടി ജലീൽ- അബ്ദുറബ്ബ് പോര്... സംഗതി എന്താണ്?

കോയ​മ്പ​ത്തൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​ന്​ ശി​രു​വാ​ണി ഡാ​മി​നെ​യാ​ണ്​ മു​ഖ്യ​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത്. ആ പ്രദേശത്തെ സു​ഗ​മ​മാ​യ ജ​ല​വി​ത​ര​ണ​ത്തി​ന്​ ശി​രു​വാ​ണി ഡാ​മി​ന്റെ സംഭരണശേഷിയുടെ പ​ര​മാ​വ​ധി ജ​ലം സം​ഭ​രി​ച്ച്​ ത​മി​ഴ്​​നാ​ടി​ന്​ ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ തമിഴ് നാട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ കഴിഞ്ഞ ദിവസം  മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ കത്തെഴുതിയിരുന്നു.

നേരത്തെ ഫെബ്രുവരിയിൽ ഇത് സംബന്ധിച്ച് തമിഴ്നാട് സംസ്ഥാന ജലസേചന വകുപ്പിന് കത്തെഴുതിയിരുന്നു. തുടർന്ന് മറുപടി ഒന്നും ലഭിക്കാത്ത സാഹചര്യത്തിൽ ഇരു സംസ്ഥാനങ്ങളുടെ ഉദ്യോഗസ്ഥ തലത്തിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ കാര്യമായ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് കത്തെഴുതിയത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News