ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതി പുനഃസ്ഥാപിച്ചത് രാഷ്ട്രീയ നേട്ടമാക്കാന്‍ ബിജെപി!

ശിവഗിരി തീര്‍ത്ഥാടന സര്‍ക്യുട്ട് പദ്ധതി പുന സ്ഥാപിക്കുന്നതിലൂടെ വലിയ രാഷ്ട്രീയ നേട്ടമാണ് ബിജെപി നേതൃത്വം കണക്ക് കൂട്ടുന്നത്‌.

Last Updated : Jun 30, 2020, 08:33 AM IST
ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതി പുനഃസ്ഥാപിച്ചത് രാഷ്ട്രീയ നേട്ടമാക്കാന്‍ ബിജെപി!

തിരുവനന്തപുരം:ശിവഗിരി തീര്‍ത്ഥാടന സര്‍ക്യുട്ട് പദ്ധതി പുന സ്ഥാപിക്കുന്നതിലൂടെ വലിയ രാഷ്ട്രീയ നേട്ടമാണ് ബിജെപി നേതൃത്വം കണക്ക് കൂട്ടുന്നത്‌.

കേരള സർക്കാരിന്‍റെ  നിഷേധാത്മക നിലപാടിനെ തുടർന്ന് കേന്ദ്ര സർക്കാർ താത്കാലികമായി റദ്ദാക്കിയ ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതി 
പുന:സ്ഥാപിച്ചത് കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ  ഇടപെടലിനെ തുടർന്നാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്രസർക്കാർ നിലപാട് സ്വാഗതാർഹമാണ്.പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന തീരുമാനം കേന്ദ്ര സർക്കാർ കേരളത്തെ അറിയിച്ചിട്ടുണ്ടെന്ന് 
സുരേന്ദ്രൻ പ്രസ്താവനയിൽ വ്യക്തമാക്കി.

Also Read:ശിവഗിരി തീര്‍ത്ഥാടന സര്‍ക്യുട്ട്;കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസ്‌;സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി!

 

കേന്ദ്ര ടൂറിസം വകുപ്പിൻ്റെ തീർത്ഥാടക സർക്യൂട്ട് പദ്ധതിയിൽ പെടുത്തി 69.47 കോടി രൂപയാണ് ശിവഗിരിയുടെയും അനുബന്ധ കേന്ദ്രങ്ങളുടെയും 
വികസനത്തിന് കേന്ദ്രം അനുവദിച്ചത്. എന്നാൽ യഥാസമയം പദ്ധതി പ്രവർത്തനം തുടങ്ങുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തി. 
ഇതേ തുടർന്നാണ് കേന്ദ്ര ടൂറിസം വകുപ്പ് പദ്ധതി താത്കാലികമായി റദ്ദാക്കാൻ തീരുമാനിച്ചത്. 

ശിവഗിരി തീർത്ഥാടന സർക്യൂട്ട് അട്ടിമറിക്കാനായിരുന്നു സംസ്ഥാനത്തിൻ്റെ ശ്രമമെന്ന് കെ സുരേന്ദ്രന്‍ ആരോപിക്കുന്നു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ്റെ സമയോചിത ഇടപെടലിനെ തുടർന്നാണിപ്പോൾ പദ്ധതിയുമായി മുന്നോട്ടു പോകാൻ കേന്ദ്ര സർക്കാർ 
തീരുമാനിച്ചത്. സംസ്ഥാനത്തിൻെറ ആവശ്യപ്രകാരമാണ് പദ്ധതി പുനസ്ഥാപിച്ചതെന്ന് പറയുന്ന മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് 
സുരേന്ദ്രൻ പരിഹസിച്ചു.

കേരളത്തിന് അനുവദിച മറ്റ് ചില തീർത്ഥാടക സർക്യൂട്ട് പദ്ധതികളുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. സമയത്ത് പദ്ധതി നിർമ്മാണം 
തുടങ്ങാത്തതിനാലാണ് കേന്ദ്രം നടപടി സ്വീകരിച്ചത്. 
കേരള സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിച്ചപ്പോഴും ലോകമെങ്ങുമുള്ള ശ്രീനാരായണീയരോടും കേരളത്തിലെ ജനങ്ങളോടുമുള്ള നരേന്ദ്ര മോദി 
സർക്കാരിൻ്റെ പ്രതിബദ്ധതയാണ് ഇതിൽ നിന്ന് വ്യക്തമാകന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

കേരളം കേന്ദ്ര പദ്ധതികളോടു കാട്ടുന്ന നിസഹകരണ സമീപനം അവസാനിപ്പിച്ച്, രാഷ്ട്രീയത്തിനതീതമായി വികസന കാര്യത്തിൽ അനുഭാവ സമീപനം 
സ്വീകരിക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.സുരേന്ദ്രന്‍ തന്‍റെ നിലപാട് വ്യക്തമാക്കിയതോടെ ശിവഗിരി തീര്‍ത്ഥാടന സര്‍ക്യുട്ട് ബിജെപി രാഷ്ട്രീയ ആയുധമായി 
ഉപയോഗിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് ചൂണ്ടിക്കാട്ടി എല്‍ഡിഎഫിനെ കടന്നാക്രമിക്കാനാണ് ബിജെപി തയ്യാറെടുക്കുന്നത്.

Trending News