ശിവഗിരി തീര്‍ത്ഥാടന സര്‍ക്യുട്ട്;കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസ്‌;സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി!

ശിവഗിരി തീര്‍ഥാടന സര്‍ക്യൂട്ട് രാഷ്ട്രീയ വിവാദമായി മാറുകയാണ്,പദ്ധതി നടപ്പിലാക്കണം എന്ന് ആവശ്യപെട്ട് ബിജെപിയും കോണ്‍ഗ്രസ്സും 

Last Updated : Jun 20, 2020, 04:04 PM IST
ശിവഗിരി തീര്‍ത്ഥാടന സര്‍ക്യുട്ട്;കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസ്‌;സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി!

തിരുവനന്തപുരം:ശിവഗിരി തീര്‍ഥാടന സര്‍ക്യൂട്ട് രാഷ്ട്രീയ വിവാദമായി മാറുകയാണ്,പദ്ധതി നടപ്പിലാക്കണം എന്ന് ആവശ്യപെട്ട് ബിജെപിയും കോണ്‍ഗ്രസ്സും 
പ്രക്ഷോഭവുമായി രംഗത്ത് വന്നിട്ടുണ്ട്.

പദ്ധതി യാതാര്‍ത്ഥ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടുന്നില്ലെന്ന് ബിജെപി ആരോപിക്കുന്നു,അതുകൊണ്ട് തന്നെ ബിജെപിയുടെ 
സമരം സംസ്ഥാന സര്‍ക്കാരിനെതിരെയാണ്‌.

അല്‍ഫോന്‍സ്‌ കണ്ണംന്താനം കേന്ദ്ര ടൂറിസം മന്ത്രിയായിരുന്നപ്പോള്‍ പദ്ധതിയുടെ ഉത്ഘാടനം നിര്‍വഹിച്ചെങ്കിലും പിന്നീട് ശിവഗിരി തീര്‍ഥാടന സര്‍ക്യൂട്ട് 
മുന്നോട്ട് പോയില്ല,ഈ സാഹചര്യത്തിലാണ് കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്ന ബിജെപി സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്ത് വരുന്നത്.

സംസ്ഥാനസര്‍ക്കാര്‍  പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി ആരോപിക്കുന്നു,ബിജെപിയെ സംബന്ധിച്ചടുത്തോളം ഈ വിഷയത്തില്‍ സംസ്ഥാന 
സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കുന്നതിനാണ് ശ്രമിക്കുന്നത്.

എന്നാല്‍ ഇതേ വിഷയത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്ന കോണ്‍ഗ്രസ്‌ ആകട്ടെ,കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും എതിരെയാണ് സമരം സംഘടിപ്പിക്കുന്നത്.

Also Read:സംസ്‌ഥാന സർക്കാർ പ്രവാസികളോടുള്ള കൊടും ക്രൂരത അവസാനിപ്പിക്കണം: ബിജെപി

അസംഘടിത തൊഴിലാളി കോണ്‍ഗ്രസ്‌ അഖിലേന്ത്യാ കോര്‍ഡിനേറ്റര്‍ അനില്‍ ബോസാണ് ഈ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ 
പ്രതിഷേധ സമരവുമായി രംഗത്ത് ഇറങ്ങിയത്‌.

കോണ്‍ഗ്രസ്‌ നേതൃത്വം ഈ വിഷയത്തെ ഗൌരവമായാണ് കാണുന്നത് ഒരേസമയം കേന്ദ്രസര്‍ക്കാരിനെയും സംസ്ഥാന സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്നതിനാണ് 
കോണ്‍ഗ്രസ്‌ ശ്രമിക്കുന്നത്.സമരത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ ഈ വിഷയം ഉയര്‍ത്തി സംസ്ഥാന വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനാണ് കോണ്‍ഗ്രസ്‌ 
തയ്യാറെടുക്കുന്നത്.

Trending News