മാനനഷ്ടക്കേസ് കോടതി തള്ളി; ഹൈബി ഈഡൻ മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ

. സോളാർ കേസിൽ ഒട്ടനവധി കോൺഗ്രസ്സ് നേതാക്കളുടെ കൂടെ തുടക്കം മുതൽ പറഞ്ഞു കേട്ട പേരാണ് ഹൈബി ഈഡന്റേത് എന്നും ഡിവൈഎഫ്ഐ

Written by - Zee Malayalam News Desk | Last Updated : May 12, 2022, 04:41 PM IST
  • കേസ് തള്ളിയ സാഹചര്യത്തിൽ ഹൈബി ഈഡൻ മാപ്പ് പറയണം
  • . ഹൈബി ഈഡനെതിരെയുള്ളത് ഡിവൈഎഫ്ഐ ചമച്ച പരാതിയല്ല
  • എന്നാല്‍, ഹൈബി ഈഡനും സാക്ഷികളും നല്‍കിയ മൊഴികള്‍ വിശ്വാസയോഗ്യമല്ലെന്ന് കോടതി
മാനനഷ്ടക്കേസ് കോടതി തള്ളി; ഹൈബി ഈഡൻ മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ

സോളാര്‍ കേസില്‍ ആരോപണ വിധേയയായ സ്ത്രീയെയും ഹൈബി ഈഡനെയും ചേര്‍ത്ത് ഡിവൈഎഫ്ഐ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്നായിരുന്നു പരാതി. എന്നാല്‍, ഹൈബി ഈഡനും സാക്ഷികളും നല്‍കിയ മൊഴികള്‍ വിശ്വാസയോഗ്യമല്ലെന്നും പരസ്പരബന്ധമില്ലാത്തതാണെന്നും കണ്ടെത്തിയ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി കേസ് തള്ളുകയായിരുന്നു.

ഹൈബി ഈഡൻ മാപ്പ് പറയണം: ഡിവൈഎഫ്ഐ

അതേസമയം കേസ് തള്ളിയ സാഹചര്യത്തിൽ ഹൈബി ഈഡൻ മാപ്പ് പറയണം എന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. സോളാർ കേസിൽ ഒട്ടനവധി കോൺഗ്രസ്സ് നേതാക്കളുടെ കൂടെ തുടക്കം മുതൽ പറഞ്ഞു കേട്ട പേരാണ് ഹൈബി ഈഡന്റേത്.  നിരവധി രേഖകൾ പരിശോധിക്കുകയും  സാക്ഷികളെ വിസ്തരിക്കുകയും ചെയ്തശേഷമാണ്‌ കോടതി ഹൈബി ഈഡന്റെ കേസ്‌ തള്ളിയത്‌. ഹൈബി ഈഡനെതിരെയുള്ളത്  ഡിവൈഎഫ്ഐ ചമച്ച പരാതിയല്ല.

ALSO READ : വിഷം നൽകി കൊല്ലാൻ ശ്രമിച്ചു, സരിതാ എസ് നായർ ചികിത്സയിൽ; പിന്നിൽ ആരാണെന്ന് വെളിപ്പെടുത്തുമെന്ന് സോളാർ കേസിലെ പ്രതി

ഗുരുതരസ്വഭാവമുള്ള ലൈംഗികപീഡന പരാതിയാണ്.  തിരഞ്ഞെടുപ്പ് കാലത്ത് എതിർസ്ഥാനാർഥിക്കെതിരെ  അപവാദ പ്രചരണം നടത്തുന്ന രീതി ഡിവൈഎഫ്ഐ-ക്കില്ല. അത് ഹൈബി ഈഡന്റെ പാർട്ടിയുടെ സ്ഥിരം പരിപാടിയാണ്.സംഘടനയ്ക്കെതിരെ ഹൈബി ഈഡൻ നൽകിയ ആരോപണങ്ങൾ പിൻവലിച്ച് അദ്ദേഹം മാപ്പ് പറയാൻ തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News