Solar Panel : സംസ്ഥാനത്ത് ഒരു ലക്ഷം വീടുകളിൽ 2022 മാർച്ചിന് മുമ്പ് സോളാർ പാനലുകൾ സ്ഥാപിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

Solar Panel- മാർച്ചിനു മുൻപ് സംസ്ഥാനത്ത് ഒരു ലക്ഷം വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുകയാണു ലക്ഷ്യമെന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി

Written by - Zee Malayalam News Desk | Last Updated : Sep 1, 2021, 09:34 PM IST
  • ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറുന്നതുവഴി ഇന്ധനച്ചെലവ് പത്തിലൊന്നായി കുറയ്ക്കാനാകും.
  • ഇത് ഊർജ ലാഭത്തിനു പുറമേ സാമ്പത്തിക ലാഭവുമുണ്ടാക്കും.
  • അതുവഴി കുടുംബ ബജറ്റ് താളംതെറ്റുന്ന അവസ്ഥയ്ക്കു പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.
Solar Panel : സംസ്ഥാനത്ത് ഒരു ലക്ഷം വീടുകളിൽ 2022 മാർച്ചിന് മുമ്പ് സോളാർ പാനലുകൾ സ്ഥാപിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

Thiruvananthapuram :മാർച്ചിനു മുൻപ് സംസ്ഥാനത്ത് ഒരു ലക്ഷം വീടുകളിൽ സോളാർ പാനലുകൾ (Solar Panel) സ്ഥാപിക്കുകയാണു ലക്ഷ്യമെന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി (Minister K Krishnankutty). പാരമ്പര്യേതര ഊർജ സ്രോതസുകൾ പരമാവധി ഉപയോഗപ്പെടുത്താനുള്ള സർക്കാർ നയത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. 

എനർജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രദർശനവും വെബ് പോർട്ടൽ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ഇന്ധന വിലക്കയറ്റത്തിൽനിന്നു രക്ഷപ്പെടാനുള്ള ബദർ മാർഗമായാണ് എനർജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ 'ഗോ ഇലക്ട്രിക്' എന്ന പേരിൽ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ക്യാംപെയിൻ സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു. 

ALSO READ : "ആന്റണി രാജു അങ്കിള്‍ ഫോണ്‍ തന്നു, റോഷി അങ്കിള്‍ ഇപ്പൊ വെള്ളവും" ഭിന്നശേഷി കുട്ടികള്‍ക്ക് സൗജന്യ കുടിവെള്ള കണക്ഷന്‍ പദ്ധതിക്ക് തുടക്കമായി

ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറുന്നതുവഴി ഇന്ധനച്ചെലവ് പത്തിലൊന്നായി കുറയ്ക്കാനാകും. ഇത് ഊർജ ലാഭത്തിനു പുറമേ സാമ്പത്തിക ലാഭവുമുണ്ടാക്കും. അതുവഴി കുടുംബ ബജറ്റ് താളംതെറ്റുന്ന അവസ്ഥയ്ക്കു പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.

ALSO READ : E- Sanjeevani : സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇ സഞ്ജീവനി കൂടുതൽ ശക്തിപ്പെടുത്തി

എനർജി മാനേജ്‌മെന്റ് സെന്റർ, കൺവർജൻസ് എനർജി സർവീസസ് ലിമിറ്റഡുമായി ചേർന്നാണ് ഒരു വർഷം നീളുന്ന 'ഗോ ഇലക്ട്രിക്' ക്യാംപെയിൻ സംഘടിപ്പിക്കുന്നത്. ക്യാംപെയിനിന്റെ ഭാഗമായി വെള്ളയമ്പലം ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എൻജിനീയേഴ്‌സ് ഹാൾ അങ്കണത്തിൽ നടക്കുന്ന പ്രദർശനത്തിൽ ആറു കമ്പനികളുടെ 14 ഓളം മോഡലുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ടെസ്റ്റ് ഡ്രൈവിങ്ങിനും ബുക്കിങ്ങിനും അവസരമുണ്ടാകും. 27.47 ശതമാനം സർക്കാർ സബ്‌സിഡി ലഭിക്കും.

ALSO READ : Dr.T.N Seema: നവകേരളം കര്‍മപദ്ധതി കോ-ഓര്‍ഡിനേറ്ററായി ഡോ.ടി.എൻ സീമയെ നിയമിച്ചു

സെപ്റ്റംബർ നാലു വരെയാണു പ്രദർശനം. ഓൺലൈൻ പോർട്ടലായ MyEV.org.in വഴിയും ഇലക്ട്രിക് ടൂവീലറുകൾ പ്രത്യേക ആനുലൂക്യത്തോടെ വാങ്ങാം. 

ഉദ്ഘാടന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ. ഹരികുമാർ, സി.ഇ.എസ്.എൽ മാനേജിങ് ഡയറക്ടർ മഹുവ ആചാര്യ തുടങ്ങിയവർ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News