സ്പ്രിങ്ക്ലര്‍‍,ബെവ് കോ,ഇ മൊബിലിറ്റി ചെന്നിത്തലയും അഴിമതി ആരോപിച്ചു;സ്വര്‍ണ്ണക്കടത്തില്‍ സുരേന്ദ്രന്‍ രംഗത്തിറങ്ങി ശിവശങ്കര്‍ തെറിച്ചു!

ഇടത് പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെതിരെ നിരന്തരം അഴിമതി ആരോപണം ഉയരുന്ന സാഹചര്യമാണ് സംസ്ഥാനത്ത്.

Last Updated : Jul 7, 2020, 03:20 PM IST
സ്പ്രിങ്ക്ലര്‍‍,ബെവ് കോ,ഇ മൊബിലിറ്റി ചെന്നിത്തലയും അഴിമതി ആരോപിച്ചു;സ്വര്‍ണ്ണക്കടത്തില്‍ സുരേന്ദ്രന്‍ രംഗത്തിറങ്ങി ശിവശങ്കര്‍ തെറിച്ചു!

തിരുവനന്തപുരം:ഇടത് പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെതിരെ നിരന്തരം അഴിമതി ആരോപണം ഉയരുന്ന സാഹചര്യമാണ് സംസ്ഥാനത്ത്.

പ്രതിപക്ഷത്തെ ബിജെപിയും കോണ്‍ഗ്രസ്സും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ അഴിമതി ആരോപണമാണ് ഉയര്‍ത്തുന്നത്.

സ്പ്രിങ്ക്ലര്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്,ഡാറ്റാ ചോര്‍ച്ച പോലെ അതീവ ഗുരുതരമായ 
ആരോപണമാണ് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആരോപിച്ചത്.

സര്‍ക്കാരിനാകട്ടെ സ്പ്രിങ്ക്ലര്‍ ഇടപാടില്‍ തങ്ങളുടെ നിലപാടില്‍ നിന്ന് പിന്നോട്ട് പോകേണ്ടി വന്നു,ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

സ്പ്രിങ്ക്ലര് ഇടപാടില്‍ ബിജെപി അധ്യക്ഷന്‍ ഹൈക്കോടതിയെ സമീപിക്കുകയാണ് ചെയ്തത്,സര്‍ക്കാരിനെ ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രൂക്ഷമായ 
ഭാഷയിലാണ് വിമര്‍ശിച്ചത്,അതേ സമയം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ സര്‍ക്കാരിന് പിന്തുണ നല്‍കുകയാണെന്നും സര്‍ക്കാരിനെ 
വിമര്‍ശിക്കുമ്പോഴും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

ബെവ്കോ യുടെ മൊബൈല്‍ ആപ്പിന്റെ കാര്യത്തിലും ഇ മൊബിലിറ്റിയിലും ഒക്കെ സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ട് പ്രതിപക്ഷ നേതാവ് രംഗത്ത് വന്നിരുന്നു.

Also Read:എം ശിവശങ്കറിന്‍റെ കസേര തെറിച്ചു.... മീര്‍ മുഹമ്മദിന് ചുമതല

 

എന്നാല്‍ എല്ലാ ആരോപണങ്ങളിലും മുഖ്യമന്ത്രി ആരോപണ വിധേയരായവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്,ഈ ആരോപണങ്ങളുടെ ഒക്കെ 
കുന്തമുന നീണ്ടത് മുഖ്യമന്ത്രിയുടെ സെക്രട്ടറി ശിവശങ്കറിനെതിരെയായിരുന്നു,എന്നാല്‍ ആപ്പോഴൊക്കെ മുഖ്യമന്ത്രി ശിവശങ്കറെ സംരക്ഷിക്കുന്ന സമീപനമാണ് 
സ്വീകരിച്ചത്.

എന്നാല്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും സെക്രട്ടറിക്കുമെതിരെ ആദ്യം രംഗത്ത് വന്നത് കെ സുരേന്ദ്രനാണ്.

Also Read:UAE കോണ്‍സുലേറ്റ് വഴിയുള്ള സ്വർണ്ണ കള്ളക്കടത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ്...!! ആരോപണവുമായി കെ.സുരേന്ദ്രൻ

 

മുഖ്യമന്ത്രിയുടെ ഓഫീസിന്  സ്വർണ്ണ കള്ളക്കടത്തുമായി അടുത്ത ബന്ധമുണ്ടെന്ന്    ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍  കെ  സുരേന്ദ്രൻ പറഞ്ഞു.

സ്വപ്ന സുരേഷ് നിരവധി കേസുകളിൽ പ്രതിയാണ്.  മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐ.ടി വിഭാ​ഗത്തിലെ ഇൻഫർമേഷൻ ടെക്നോളജി ആന്റ് ഇൻഫ്രാസ്ട്രക്ച്ചർ മാനേജരാണ് സ്വപ്ന സുരേഷ്.   കസ്റ്റംസ് ഉദ്യോഗസ്ഥർ കള്ളക്കടത്ത് കേസിലെ പ്രതികളെ പിടിച്ചപ്പോൾ , 
ആദ്യ കോൾ കസ്റ്റംസിന് പോയത് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

Also Read:സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്കറിയില്ലെന്നത് പച്ചക്കള്ളം,2017 മുതൽ സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുമായി ബന്ധമെന്ന് കെ.സുരേന്ദ്രൻ

 

കോൺസുലേറ്റിൽ നിന്ന് പിരിച്ചു വിട്ടവർക്ക് സി.പി.എം നേതാക്കളുമായി ബന്ധമുണ്ട്. ഐടി സെക്രട്ടറി ശിവശങ്കര മേനോന് കള്ളക്കടത്ത് പ്രതികളുമായി 
അടുത്ത ബന്ധമാണുള്ളത്. സ്വപ്ന സുരേഷിന് എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിൽ ആണ് ഐടി വകുപ്പിൽ ജോലി ലഭിച്ചതെന്ന് മുഖ്യമന്ത്രിയുടെ 
ഓഫീസ് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപെട്ടിരുന്നു,പിന്നാലെ സുരേന്ദ്രനെ വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്ത് വരുകയും ചെയ്തു.

Also Read:സ്വർണക്കടത്ത് അന്വേഷണം ഉന്നതരിലേക്ക്‌, മുഖ്യ ആസൂത്രക ഐടി ഉദ്യോഗസ്ഥ

 

എന്ത് അസംബന്ധവും വിളിച്ച് പറയാനുള്ള നാക്കുണ്ടെന്ന് കരുതി എന്തും പറയുന്ന നില സ്വീകരിച്ചുപോകരുത് എന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ താക്കീത്. 
ഇങ്ങനെ മുഖ്യമന്ത്രി പറഞെങ്കിലും പിന്നാലെ ശിവശങ്കര്‍ മേനോനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന ചുമതലയില്‍ നിന്ന് നീക്കുകയും ചെയ്തു.

ആരോപണങ്ങള്‍ ഇനിയും ഉയരുന്നത് പ്രതിരോധിക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണ് എന്നത് കണക്കിലെടുത്തുള്ള നീക്കമായാണ് ഇത് കണക്കാക്കുന്നത്.

Trending News