കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ സച്ചിദാനന്ദനെതിരെ തുറന്നുപോരുമായി ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. കേരള ഗാന വിവാദവുമായി ബന്ധപ്പെട്ട് ഇരുവരും പോരുകൾ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി അതിന് പിന്നാലെയാണ് ഇപ്പോൾ ഒരു തുറന്ന വിമർശനവുമായി ശ്രീകുമാരൻ തമ്പി ഫേസ്ബുക്ക് പോസ്റ്റ്മായി എത്തിയിരിക്കുന്നത്.
ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയെന്നും മഹത് പ്രവർത്തികൾക്ക് ഉത്തമ മാതൃകയായ അദ്ദേഹം തൽക്കാലം കേരള സാഹിത്യ അക്കാദമിയിൽ അധ്യക്ഷസ്ഥാനത്തിൽ ത്യാഗം തുടരുന്നു എന്നാണ് ശ്രീകുമാരൻ തമ്പി കുറിച്ചത്. താനാരാണെന്ന് ചോദിച്ചാൽ വെറുമൊരു ക്ലീഷേ എന്നാണ് ശ്രീകുമാരൻ തമ്പി എഴുതിയിരിക്കുന്നത്.
ALSO READ: യുവാക്കൾ നേതൃനിരയിൽ ഇല്ലാത്തതിന് കാരണം ഇന്നത്തെ കോൺഗ്രസ് നേതാക്കൾ; പി സി വിഷ്ണുനാഥ്
ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര് ? എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. 'മഹത് പ്രവൃത്തി'കൾക്ക് ഉത്തമമാതൃക! തൽക്കാലം അദ്ദേഹം കേരളസാഹിത്യ അക്കാദമിയിൽ അധ്യക്ഷസ്ഥാനത്തിരുന്ന് തന്റെ ത്യാഗം തുടരുന്നു. ഞാനോ വെറുമൊരു പാമരനാം പാട്ടെഴുത്തുകാരൻ! ഒറ്റവാക്കിൽ പറഞ്ഞാൽ 'ക്ളീഷേ'!! പക്ഷേ, ഒരാശ്വാസമുണ്ട്. മഹാനായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനും പാട്ടെഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനകൃതിയുടെ പേര് ''അദ്ധ്യാത്മരാമായണം കിളിപ്പാട്ട്'' --എന്നാണല്ലോ..
ശ്രീകുമാരൻ തമ്പിയുടെ കേരള ഗാനം തിരസ്കരിച്ച നടപടിയാണ് ഈ വിവാദങ്ങൾക്ക് തുടക്കമിട്ടത്.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്