തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒന്നര വയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ടു പൊള്ളിച്ച അച്ഛൻ അറസ്റ്റിൽ. മുല്ലൂർ കുഴിവിളാകം കോളനിയിലെ അഗസ്റ്റിനെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റു ചെയ്തത്.
Also Read: Crime: കൂട്ടുകാരിയുമായി വീട്ടിലെത്തിയ കുട്ടിയെ പീഡിപ്പിച്ചു;പാസ്റ്റർ അറസ്റ്റിൽ
ഇടതു കാലിൽ പരുക്കേറ്റ ഒന്നര വയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മൂമ്മ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് കേസ് ഫയൽ ചെയ്തതും കുട്ടിയുടെ പിതാവിനെ അറസ്റ്റു ചെയ്തതും. ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം നടന്നത്.
മദ്യപാനത്തെ തുടർന്നായിരുന്നു അക്രമമെന്നാണു പോലീസ് പറയുന്നത്. സാധാരണ കുഞ്ഞിനെ അമ്മൂമ്മയുടെ വീട്ടിലേക്കു കൊണ്ടുപോകാറുണ്ടായിരുന്നു. എന്നാൽ നാലു ദിവസമായി കുഞ്ഞിനെ കാണാതിരുന്ന അമ്മൂമ്മ കുഞ്ഞിന്റെ കാര്യം തിരക്കി വീട്ടിലെത്തിയപ്പോഴാണ് കാലിലെ പൊള്ളൽ ശ്രദ്ധയിൽപെട്ടത്. ഇത് ചോദിച്ചപ്പോൾ മൂത്ത കുട്ടി പൊള്ളിച്ചതാണെന്നായിരുന്നു മറുപടി ലഭിച്ചത്.
Also Read: Viral Video: വരണമാല്യം അണിയിച്ച ശേഷം വധൂവരന്മാർ തമ്മിൽ മുട്ടനടി... വീഡിയോ കണ്ടാൽ ഞെട്ടും..!
ഇക്കാര്യം വിശ്വസിക്കാതിരുന്ന അമ്മൂമ്മ പോലീസിൽ പരാതി നൽക്കുകയായിരുന്നു. തുടർന്ന് പോലീസ് മൂത്ത കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്. കുറച്ചു നാൾ മുൻപും കുഞ്ഞിനെ പിതാവ് പൊള്ളലേൽപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് കുട്ടിയുടെ അമ്മയും അമ്മൂമ്മയും പോലീസിൽ പരാതി നൽകുകയും പോലീസ് പ്രതിക്ക് മുന്നറിയിപ്പു നൽകി വിട്ടയക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, 13 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് റിപ്പോർട്ട്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
മലയോരമേഖലകളിൽ കൂടുതൽ മഴ കിട്ടിയേക്കും. മഴമുന്നറിയിപ്പിനെ തുടർന്ന് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളാ തീരത്ത് രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 3.6 മീ വരെ ഉയരത്തിൽ തിരമാല വീശിയേക്കും. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മഴ മുന്നറിയിപ്പിനെ തുടർന്ന് പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.ജൂലൈ അഞ്ച് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട്
കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കനത്ത മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ട്. ശക്തമായ കാലവര്‍ഷക്കാറ്റും കര്‍ണാടക തീരം മുതല്‍ വടക്കന്‍ മഹാരാഷ്ട്ര തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുമാണ് സംസ്ഥാനത്തെ കനത്ത മഴയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്.
മഴയ്ക്ക് പുറമെ ഉച്ചക്ക് 2 മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോർട്ടുണ്ട്. ഇടിമിന്നല്‍ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കും അതുകൊണ്ടുതന്നെ പൊതുജനങ്ങള്‍ ഈ സമയം ചില സ്വീകരിക്കേണ്ടതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...