K B Ganesh Kumar Driving Test new rule: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ സമരം; ​ഗതാ​ഗത മന്ത്രിയുമായുള്ള ചര്‍ച്ച ഇന്ന്

 Driving Test new rule in kerala: സിഐടിയു ഉൾപ്പെടെയുള്ള ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ എല്ലാ സംഘടനകളും ചർച്ചയിൽ പങ്കെടുക്കും. ഇന്നേക്ക് പതിനഞ്ചാം ദിവസമാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ സമരം നടക്കുന്നത്. ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റും, ഗ്രൗണ്ട് ടെസ്റ്റും 15 ദിവസമായി മുടങ്ങിയിരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : May 15, 2024, 08:52 AM IST
  • കഴിഞ്ഞദിവസവും സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ടെസ്റ്റ് മുടങ്ങിയിരുന്നു.
  • തിരുവനന്തപുരം മുട്ടത്തറയിൽ പതിവുപോലെ പോലീസ് സംരക്ഷണയിൽ എംവിഡി ഉദ്യോഗസ്ഥർ എത്തിയെങ്കിലും സ്ലോട്ട് കിട്ടിയ 40 പേരിൽ രണ്ടു പേർ മാത്രമാണ് ടെസ്റ്റിനായി എത്തിയത്.
  • രണ്ടുപേർക്കും വാഹനമില്ലാത്തതിനാൽ പരീക്ഷയിൽ പങ്കെടുക്കുവാൻ സാധിച്ചില്ല.
K B Ganesh Kumar Driving Test new rule: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ സമരം; ​ഗതാ​ഗത മന്ത്രിയുമായുള്ള ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ സമരം ഒത്തുതീർപ്പാക്കുന്നതിനായി ​ഗതാ​ഗത മന്ത്രി വിളിച്ച ചർച്ച ഇന്ന് നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് മന്ത്രിയുടെ ഓഫീസിൽ വച്ചാണ് ചർച്ച. സിഐടിയു ഉൾപ്പെടെയുള്ള ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ എല്ലാ സംഘടനകളും ചർച്ചയിൽ പങ്കെടുക്കും. ഇന്നേക്ക് പതിനഞ്ചാം ദിവസമാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ സമരം നടക്കുന്നത്. ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റും, ഗ്രൗണ്ട് ടെസ്റ്റും 15 ദിവസമായി മുടങ്ങിയിരിക്കുകയാണ്. ഓരോ സംഘടനയിൽ നിന്നും രണ്ടു പ്രതിനിധികളെ വീതമാണ് ചർച്ചയിലേക്ക് ക്ഷണിച്ചത്. കഴിഞ്ഞദിവസവും സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ടെസ്റ്റ് മുടങ്ങിയിരുന്നു. തിരുവനന്തപുരം മുട്ടത്തറയിൽ പതിവുപോലെ പോലീസ് സംരക്ഷണയിൽ എംവിഡി ഉദ്യോഗസ്ഥർ എത്തിയെങ്കിലും സ്ലോട്ട് കിട്ടിയ 40 പേരിൽ രണ്ടു പേർ മാത്രമാണ് ടെസ്റ്റിനായി എത്തിയത്. രണ്ടുപേർക്കും വാഹനമില്ലാത്തതിനാൽ പരീക്ഷയിൽ പങ്കെടുക്കുവാൻ സാധിച്ചില്ല.

ALSO READ: വാക്ക് തർക്കത്തിനിടെ മകനെ അടിച്ചു, മകൻ തിരിച്ചടിച്ചു; ചികിത്സയിലിരിക്കെ അച്ഛൻ മരിച്ചു

കെഎസ്ആർടിസിയിലെ ഏപ്രിൽ മാസത്തെ ശമ്പളത്തിൻ്റെ ആദ്യ ഗഡു വൈകുന്നതിനെതിരെ യൂണിയനുകളുടെ പ്രതിഷേധം

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഏപ്രിൽ മാസത്തെ ശമ്പളത്തിൻ്റെ ആദ്യ ഗഡു വൈകുന്നതിനെതിരെ യൂണിയനുകളുടെ പ്രതിഷേധം. ടിഡിഎഫ് ചീഫ് ഓഫീസിന് മുന്നിൽ പകൽപ്പന്തം കത്തിച്ച് പ്രതിഷേധിച്ചു. ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി അജയകുമാർ മാർച്ചിന് നേതൃത്വം നൽകി. കഴിഞ്ഞദിവസം ബിഎംഎസ് സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധിച്ചിരുന്നു. AITUC യോഗം ചേർന്ന് സമരപരിപാടികൾ ഏതുവിധത്തിൽ വേണമെന്നുള്ള കാര്യം ആലോചിച്ചേക്കും. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും എല്ലാ മാസവും 5നുള്ളിൽ ശമ്പളം നൽകണമെന്ന നിർദ്ദേശം കെഎസ്ആർടിസിയിൽ പാലിക്കപ്പെടുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News