Kerala Strike: ഇന്ധന വില വർധനക്കെതിരെ സംസ്ഥാനത്ത് ഇന്ന് സമരം

കേന്ദ്ര സർക്കാരിൻറെ പെട്രോൾ വിലയിലെ നിലപാടിൽ പ്രതിഷേധിച്ചാണ് സമരം. 

Written by - Zee Malayalam News Desk | Last Updated : Jun 21, 2021, 06:20 AM IST
  • രാവിലെ 11 മുതല്‍ 11.15 വരെയുള്ള സമയം സംസ്ഥാനത്ത് നിരത്തിലുള്ള മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിട്ട് പ്രതിഷേധിക്കും
  • എവിടെയാണോ വാഹനമുള്ളത് അവിടെ 15 മിനിറ്റ് നേരം വാഹനം നിശ്ചലമാക്കി നിര്‍ത്തുന്നതാണ് സമരം.
  • സമരത്തില്‍ പങ്കെടുക്കുമെന്ന് ബസ് ഓപ്പറേറ്റര്‍മാരുടെ സംഘടനകളും ലോറി ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്
Kerala Strike: ഇന്ധന വില വർധനക്കെതിരെ സംസ്ഥാനത്ത് ഇന്ന് സമരം

Trivandrum: ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് വിവിധ ട്രേഡ് യൂണിയനുകൾ സംസ്ഥാനത്ത് ഇന്ന് ചക്ര സ്തംഭന സമരം നടത്തും.
ജൂണിൽ മാത്രം 11 തവണയാണ് പെട്രോളിനും ഡീസലിനും കൂടിയത്. കേന്ദ്ര സർക്കാരിൻറെ പെട്രോൾ വിലയിലെ നിലപാടിൽ പ്രതിഷേധിച്ചാണ് സമരം. 

ഇതിൻറെ ഭാഗമായി രാവിലെ 11 മുതല്‍ 11.15 വരെയുള്ള സമയം സംസ്ഥാനത്ത് നിരത്തിലുള്ള മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിട്ട് പ്രതിഷേധിക്കും.ആ സമയത്ത് എവിടെയാണോ വാഹനമുള്ളത് അവിടെ 15 മിനിറ്റ് നേരം വാഹനം നിശ്ചലമാക്കി നിര്‍ത്തുന്നതാണ് സമരം.

ALSO READ : Kite Victers Online Class:ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളുടെ ട്രയൽ നീട്ടി, പുന: സംപ്രേക്ഷണം 18 വരെ

സമരത്തില്‍ പങ്കെടുക്കുമെന്ന് ബസ് ഓപ്പറേറ്റര്‍മാരുടെ സംഘടനകളും ലോറി ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം സമരത്തില്‍ സ്വകാര്യ, ഇരുചക്ര വാഹനങ്ങളും പങ്കെടുക്കും. അതേസമയം, ആംബുലന്‍സിന് യാത്രാസൗകര്യം വളണ്ടിയര്‍മാര്‍ ഉറപ്പുവരുത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News