Si Dance Idukki: ഡ്യൂട്ടിക്കിടയിൽ ഡാൻസ് കളിച്ച എസ്ഐക്കെതിരെ നടപടി; സസ്പെൻഡ് ചെയ്ത് എസ്പി

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ മാരിയമ്മ കാളിയമ്മ എന്ന തമിഴ് ഗാനം കേട്ടതോടെയാണ് എസ്ഐ ഡാൻസ് കളിക്കാൻ തുടങ്ങിയത്. ഒടുവിൽ നാട്ടുകാർ എസ്ഐയെ പിടിച്ചുമാറ്റുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 6, 2023, 01:00 PM IST
  • ശാന്തൻപാറ എസ്ഐ കെ.പി ഷാജിയെയാണ് സസ്പെൻഡ് ചെയ്തത്.
  • സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ഇടുക്കി എസ്പിയുടെ നടപടി.
  • കഴിഞ്ഞ ദിവസം പൂപ്പാറ മാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു സംഭവം.
Si Dance Idukki: ഡ്യൂട്ടിക്കിടയിൽ ഡാൻസ് കളിച്ച എസ്ഐക്കെതിരെ നടപടി; സസ്പെൻഡ് ചെയ്ത് എസ്പി

ഇടുക്കി: ഡ്യൂട്ടിക്കിടയിൽ ഡാൻസ് കളിച്ച എസ്ഐക്ക് സസ്പെൻഷൻ. ശാന്തൻപാറ എസ്ഐ കെ.പി ഷാജിയെയാണ് സസ്പെൻഡ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ഇടുക്കി എസ്പിയുടെ നടപടി. കഴിഞ്ഞ ദിവസം പൂപ്പാറ മാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു സംഭവം. ഉത്സവം നടക്കുന്നതിനിടെ ക്രമസമാധാന പാലനത്തിന് എത്തിയതായിരുന്നു ശാന്തൻപാറ എസ്
ഐയും സംഘവും. 

എന്നാൽ ഇതിനിടെ മാരിയമ്മ കാളിയമ്മ എന്ന തമിഴ് ഗാനം കേട്ടതോടെ എസ്ഐ നൃത്തം തുടങ്ങുകയായിരുന്നു. നൃത്തം നീണ്ടു പോയതോടെ നാട്ടുകാർ എസ് ഐയെ പിടിച്ചു മാറ്റുകയായിരുന്നു. അതിനിടെ ചിലർ ഇതിന്റെ ദദൃശ്യങ്ങൾ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെയാണ് എസ്ഐക്കെതിരെ നടപടി സ്വീകരിച്ചത്. 

KSRTC: വിദ്യാർത്ഥിനിയുടെ പുറത്ത് അടിച്ചു; KSRTC ഡ്രൈവർക്ക് സസ്പെൻഷൻ, സ്ഥിരം പരിപാടിയെന്ന് യാത്രക്കാർ

വിദ്യാർത്ഥിനിയെ തല്ലിയെന്ന പരാതിയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ. പറവൂർ ഡിപ്പോയിലെ ഡ്രൈവർ ആൻറണി വി സെബാസ്റ്റ്യനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ജനുവരി 30ന് വൈകുന്നേരം 4 മണിയ്ക്കാണ് സംഭവമുണ്ടായത്. 

സ്കൂൾ വിട്ട് ചാത്തനാട്ടേയ്ക്കുള്ള ബസിൽ കയറുന്നതിനിടെയാണ് ഡ്രൈവർ പെൺകുട്ടിയെ തല്ലിയത്. ആറാം ക്ലാസ് വിദ്യാർത്ഥിനിയായ മകളുടെ പുറത്ത് അടിച്ചെന്ന് ചൂണ്ടിക്കാട്ടി അമ്മയാണ് ഡ്രൈവർക്ക് എതിരെ പരാതി നൽകിയത്.  ഇതിന് മുമ്പും ഇയാൾ മകളെ സമാനമായ രീതിയിൽ അടിച്ചിട്ടുണ്ടെന്ന് അമ്മയുടെ പരാതിയിൽ പറയുന്നു. 

പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ കെഎസ്ആർടിസി വിജിലൻസ് അന്വേഷണം നടത്തിയിരുന്നു.അന്വേഷണത്തിൽ പ്രഥമദൃഷ്ട്യാ ആൻറണി സെബാസ്റ്റ്യൻ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആൻ്റണി സെബാസ്റ്റ്യനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ആൻറണി സെബാസ്റ്റ്യൻ സ്ഥിരമായി ഇത്തരത്തിൽ പെരുമാറാറുണ്ടെന്ന് ഡിപ്പോയിലെത്തുന്ന യാത്രക്കാർ പറഞ്ഞു. 

ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഉണ്ടായത് മര്യാദയില്ലാത്ത പെരുമാറ്റമാണെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ, ആൻ്റണി സെബാസ്റ്റ്യൻ ഗുരുതരമായ കൃത്യ വിലോപം നടത്തിയെന്നും അച്ചടക്ക ലംഘനവും സ്വഭാവ ദൂഷ്യവും വ്യക്തമായെന്നും  സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുടേതാണ് ഉത്തരവ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News