കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ബി.ഐയുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പണം പിടിച്ചെടുത്തു. വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസറില്‍ നിന്നുമാണ് മൂന്ന് ലക്ഷം പിടിച്ചെടുത്തത്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വര്‍ധിച്ചതോടെ സിബിഐയുടെയും ഡി.ആര്‍.ഐയുടെയും സംയുക്ത സംഘം ഇന്ന് പുലര്‍ച്ചയോടെ വിമാനത്താവളത്തില്‍ എത്തി പരിശോധന നടത്തുകയായിരുന്നു.
ALSO READ: തെറ്റു ചെയ്യാത്തതിനാൽ ഒരിഞ്ച് പോലും തലകുനിക്കില്ല-സ്പീക്കർ
വിമാനത്താവളത്തിലെ വിവിധ മുറികളിലും ഡ്രോയറുകളിലും സൂക്ഷിച്ച നിലയിലാണ് അന്വേഷണ സംഘം പണം കണ്ടെത്തിയത്. അടുത്തിടെ കരിപ്പൂരില്‍ സ്വര്‍ണക്കടത്തുമായി നിരവധി പേര്‍ പിടിയിലാവുകയും ചെയ്തിരുന്നു. കസ്റ്റംസ് ഇവര്‍ക്ക് ഒത്താശ ചെയ്യുന്നുണ്ടോയെന്ന ചോദ്യങ്ങള്‍ ഉയര്‍ന്നതോടെയാണ് തെരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്.
അതേസമയം കസ്റ്റംസ്(Customs) പരിശോധനയ്ക്ക് ശേഷം പുറത്തുവന്ന യാത്രക്കാരെയും സംഘം പരിശോധിക്കുന്നുണ്ട്. ഇവരില്‍ നിന്നും സ്വര്‍ണവും പണവും പിടികൂടിയതായും സൂചനയുണ്ട്. എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണോ സിബിഐ, ഡിആര്‍ഐ പരിശോധന നടത്തുന്നതെന്ന് വ്യക്തമല്ല. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ ഫോണ്‍ രേഖകള്‍ ഉള്‍പ്പടെ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ഇന്നലെ മാത്രം കരിപ്പൂരിൽ ഒന്നരക്കോടിയുടെ സ്വർണം പിടിച്ചെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ഏജൻസികൾ അന്വേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ALSO READ: കേന്ദ്രമന്ത്രി ശ്രീപദ് നായ്‌ക്കിന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടു; ഭാര്യയും പ്രൈവറ്റ് സെക്രട്ടറിയും മരിച്ചു
സ്വർണക്കടത്തും തീവ്രവാദ(Terrorist) ബന്ധവും കുടി ഏജൻസികൾ പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള ത്രീവ്രമത സംഘടനകളുടെ സ്ഥാപനങ്ങൾ,ഇവർക്ക് ഫണ്ടിങ്ങ് നടത്തുന്ന വ്യക്തികൾ,ട്രസ്റ്റുകൾ,ഏജൻസികൾ എന്നിവയും നിരീക്ഷിക്കുന്നുണ്ട്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...