ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിൽ അർഹമായ സ്ഥാനം ലഭിക്കാതെ പോയതിൽ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്ന വാർത്തകൾക്ക് മറുപടിയുമായി സുരേഷ് ഗോപി. സഹമന്ത്രി സ്ഥാനത്തിന് എന്താണ് കുഴപ്പം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരും അഭിപ്രായഭിന്നത ഉണ്ടാക്കാൻ വരാതിരുന്നാൽ മതി. കേരളത്തിന് വേണ്ടി ആഞ്ഞുപിടിച്ച് നിൽക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. സഹമന്ത്രി സ്ഥാനം മാത്രമാണ് ലഭിച്ചതെന്ന മാധ്യമങ്ങളടെ ചോദ്യത്തിന് സഹമന്ത്രി സ്ഥാനത്തിന് എന്താണ് കുഴപ്പം എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുചോദ്യം. അത് പോലും വേണ്ടെന്നാണ് താൻ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്ത് ചുമതല ഏൽപ്പിച്ചാലും ഏറ്റെടുക്കുമെന്നും, കേരളത്തിന് ന്യായമായി കിട്ടേണ്ടത് കിട്ടണമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം സുരേഷ് ഗോപിക്ക് അർഹമായ പരിഗണന കിട്ടിയില്ലെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ പ്രതികരിച്ചത്. സിനിമയിൽ അഭിനയിക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യം കണക്കിൽ എടുത്താണ് സഹമന്ത്രി സ്ഥാനം നൽകിയതെന്നാണ് ബിജെപി നേതൃത്വം നൽകുന്ന വിശദീകരണം.
സ്വതന്ത്ര ചുമതലയില്ലാത്ത സഹമന്ത്രി സ്ഥാനമാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. രാഷ്ട്രപതി ഭവന്‍റെ അങ്കണത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കിയാണ് ഇന്നലെ സുരേഷ് ഗോപിയും, ജോര്‍ജ്ജ് കുര്യനും സത്യവാചകം ചൊല്ലി അധികാരമേറ്റത്. സത്യപ്രതിജ്ഞ ചെയ്യുംവരെ പദവി പുറത്തുവിട്ടില്ലായിരുന്നു. സത്യപ്രതിജ്ഞയ്ക്ക് പോകാതിരുന്ന സുരേഷ് ഗോപി മോദി വിളിച്ചതിന് പിന്നാലെ ഡൽഹിയിലെത്തുകയായിരുന്നു. സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തില്‍ ക്രൈസ്തവ സമൂഹത്തില്‍ നിന്ന് കിട്ടിയ പിന്തുണക്കുള്ള മറുപടിയാണ് ജോര്‍ജ് കുര്യന്‍റെ മന്ത്രിസ്ഥാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.