Arikkomban: അരിക്കൊമ്പനെ പൂട്ടണം; പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ ഇറക്കി തമിഴ്‌നാട് വനം വകുപ്പ്

Arikkomban updates: അരിക്കൊമ്പനെ പൂട്ടാനായി പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 30, 2023, 12:56 PM IST
  • ഇന്ന് രാവിലെ അരിക്കൊമ്പൻ ഷണ്മുഖ നദി ഡാമിൻറെ ജല സംഭരണിയ്ക്ക് സമീപം എത്തിയതായി സിഗ്നൽ ലഭിച്ചിരുന്നു.
  • അരിക്കൊമ്പൻ സൗകര്യപ്രദമായ സ്ഥലത്ത് എത്തിയാൽ ഉടൻ മയക്കുവെടി വെച്ച് പിടികൂടാനാണ് തീരുമാനം.
  • ഇതിനായി കൊമ്പൻറെ ഓരോ നീക്കങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥർ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.
Arikkomban: അരിക്കൊമ്പനെ പൂട്ടണം; പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ ഇറക്കി തമിഴ്‌നാട് വനം വകുപ്പ്

കമ്പം: അരിക്കൊമ്പനെ പിടികൂടാനുറച്ച് തമിഴ്നാട് വനം വകുപ്പ്. ഇതിൻറെ ഭാഗമായി പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ വനം വകുപ്പ് നിയോഗിച്ചു. അരിക്കൊമ്പനെ പിടിക്കാൻ പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘത്തെയാണ് തമിഴ്‌നാട് വനം വകുപ്പ് നിയോഗിച്ചിരിക്കുന്നത്. 

മുതുമല കടുവാ സങ്കേതത്തിലെ മീൻ കാളൻ, ബൊമ്മൻ, ശിവ, ശ്രീകാന്ത്, സുരേഷ് എന്നിവരാണ് ആനപിടിത്ത സംഘത്തിലുള്ളത്. വെറ്ററിനറി സർജൻ ഡോ. രാജേഷും ഈ സംഘത്തിനൊപ്പം ഉണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. ഇന്ന് രാവിലെ അരിക്കൊമ്പൻ ഷണ്മുഖ നദി ഡാമിൻറെ ജല സംഭരണിയ്ക്ക് സമീപം എത്തിയതായി സിഗ്നൽ ലഭിച്ചിരുന്നു. അരിക്കൊമ്പൻ സൗകര്യപ്രദമായ സ്ഥലത്ത് എത്തിയാൽ ഉടൻ മയക്കുവെടി വെച്ച് പിടികൂടാനാണ് തീരുമാനം. ഇതിനായി കൊമ്പൻറെ ഓരോ നീക്കങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥർ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. 

ALSO READ: അരിക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു

അതേസമയം, കഴിഞ്ഞ ദിവസം കമ്പം ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പൻറെ ആക്രമണത്തിൽ ചികിത്സയിലിരുന്നയാൾ മരിച്ചു. കമ്പം സ്വദേശി പാൽരാജ് ആണ് മരിച്ചത്. അരിക്കൊമ്പൻ ആക്രമിച്ച ബൈക്കിൽ ഉണ്ടായിരുന്നയാളാണ് പാൽരാജ്. ബൈക്കിൽ നിന്ന് വീണ പാൽരാജിൻറെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് പാൽരാജ് മരണത്തിന് കീഴടങ്ങിയത്. വീഴ്ചയിൽ പാൽരാജിൻറെ ആന്തരികാവയവങ്ങൾക്കും പരിക്കേറ്റിരുന്നു. എല്ലുകൾ ഒടിയുകയും ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ചെയ്തിരുന്നുവെന്ന് പാൽരാജിനെ ചികിത്സിച്ച ഡോക്ടർ പറഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. 

കമ്പം ടൗണിലൂടെ അരിക്കൊമ്പൻ ഓടുന്നതും വാഹനങ്ങൾ ആക്രമിക്കുന്നതിന്റെയുമൊക്കെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം വലിയ രീതിയിൽ പ്രചരിച്ചിരുന്നു. കമ്പം ടൗണിൽ വലിയ പരാക്രമമാണ് അരിക്കൊമ്പൻ നടത്തിയത്. വാഹനങ്ങൾ കുത്തിമറിച്ച് ഇടുകയും ജനങ്ങളെ വിരട്ടിയോടിക്കുകയും ചെയ്ത അരിക്കൊമ്പൻ മേഖലയിൽ വലിയ പരിഭ്രാന്തി പരത്തിയ ശേഷം കാട് കയറുകയായിരുന്നു. അരിക്കൊമ്പനെ പിടികൂടാൻ വെറ്റിനറി വിദ​ഗ്ധനും കുങ്കിയാനകളും ഉൾപ്പെടെ കമ്പത്ത് എത്തിയപ്പോഴേയ്ക്കും അരിക്കൊമ്പൻ തിരികെ ഉൾവനത്തിലേയ്ക്ക് പോയി. ചിന്നക്കനാലിൽ കേരള വനം വകുപ്പിനെ ചുറ്റിച്ചതിന് സമാനമായി തമിഴ്നാട് വനം വകുപ്പിനും അരിക്കൊമ്പൻ തലവേദനയായി മാറിയിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News