പ്രവാസികൾക്ക് സൗജന്യ ക്വാറന്റീൻ നിർത്തലാക്കി; കടുത്ത വിമർശനവുമായി തരൂർ

കോറോണ പ്രതിരോധത്തിൽ സർക്കാരിനെ ഇത്രയും നാൾ പിന്തുണച്ച നേതാവാണ് ശശി തരൂർ എം. പി.    

Last Updated : May 27, 2020, 02:52 PM IST
പ്രവാസികൾക്ക് സൗജന്യ  ക്വാറന്റീൻ നിർത്തലാക്കി; കടുത്ത വിമർശനവുമായി തരൂർ

ജോലിയും കൂലിയുമില്ലാതെ ജീവനും കൊണ്ട് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സൗജന്യ quarantine നിർത്തലാക്കിയ സംസ്ഥാന സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്നതിനിടയിൽ ശശി തരൂരും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. 

Also read: എയർ ഇന്ത്യ വിമാനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന് കോറോണ...!! 

കോറോണ പ്രതിരോധത്തിൽ സർക്കാരിനെ ഇത്രയും നാൾ പിന്തുണച്ച നേതാവാണ് ശശി തരൂർ എം. പി.  അദ്ദേഹവും സർക്കാരിന്റെ ഈ നടപടിയെ വിമർശിച്ചു.  പ്രവാസികൾക്ക് നൽകിയിരുന്ന സൗജന്യ quarantine നിർത്തലാക്കിയത് വഞ്ചനാപരമാണെന്ന് തരൂർ ട്വീറ്റ് ചെയ്തു. ഇത് കേരളത്തിന്റെ ആരോഗ്യ സംരക്ഷണ  മാതൃകയ്ക്ക്  നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. 

 

 

ജോലി നഷ്ടപ്പെട്ട് മടങ്ങിവരുന്നവരാണ് മിക്ക പ്രവാസികളും അത്തരത്തിൽ വരുന്നവരോട് quarantine ചെലവുകൾ വഹിക്കണം എന്നു പറയുന്നത് ദുഖകരമാണെന്നും അത് കേരളം ഉയർത്തിപ്പിടിക്കുന്ന ആരോഗ്യ സംരക്ഷണ മാതൃകയ്ക്ക് നിരക്കാത്തതാണ് എന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.  

Also read: അയോധ്യയിൽ രാമ ക്ഷേത്ര നിർമ്മാണം ആരംഭിച്ചു 

സർക്കാരിന്റെ ഈ നടപടിക്കെതിരെ  ശബരിനാഥ് എംഎൽഎയും വി. ടി. ബൽറാമും നേരത്തെ രംഗത്തെത്തിയിരുന്നു.  ലോകം മുഴുവനും കോറോണയുടെ പിടിയിൽ അമരുമ്പോളും  മടങ്ങിയെത്തുന്ന പ്രവാസികളെ വീണ്ടും പരീക്ഷീക്കുകയാണ് നമ്മുടെ സർക്കാരും.  Quarantine ചെലവുകൾ സ്വന്തമായി വഹിക്കണമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലാണ് അറിയിച്ചത്. 

ഉയർന്ന നിരക്കിൽ ടിക്കറ്റ് എടുത്ത് വരുന്നവർ സർക്കാർ നിശ്ചയിക്കുന്ന തുകയാണ് quarantine ചെലവായി നൽകേണ്ടത്.  വിദേശത്തുനിന്നും നിരവധി പേർ വരുന്ന ഈ സാഹചര്യത്തിൽ ഈ ചെലവ് സർക്കാരിന് താങ്ങില്ലയെന്നാണ് വിശദീകരണം.  വിമാന ടിക്കറ്റിന് പോലും പണം പിരിച്ചുവരുന്നവർ എങ്ങനെ  quarantine പണം നൽകുമെന്ന് ചോദിച്ച്  പി. കെ. കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയിരുന്നു.  

അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും അഭയവും സൗജന്യമായി നല്കിയ സർക്കാർ ഈ തീരുമാനത്തെ മാറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു.   

Trending News