ഇടുക്കി: ഓടുന്നതിനിടയില്‍ ബൈക്കിന് തീപിടിച്ചു. ബൈക്ക് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് നിന്ന് മൂന്നാറില്‍ എത്തിയ വിനോദസഞ്ചാരികളാണ് അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഓടുന്നതിനിടയില്‍ തീ പിടിച്ച ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
മൂന്നാര്‍ ടൗണിലെ സെന്‍ട്രല്‍ ജങ്ഷനിൽ വ്യാഴാഴ്ച രാവിലെ 11.30യോടെയായിരുന്നു സംഭവം. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് വലിയ അത്യാഹിതം ഒഴിവാക്കിയത്. കോഴിക്കോട് നിന്ന് എത്തിയ വിനോദസഞ്ചാരികളാണ് ബൈക്കില്‍ യാത്ര ചെയ്തിരുന്നത്. ബൈക്കിന് മുന്നില്‍ തീ പടരുന്നതു കണ്ട വഴിയോര കച്ചവടക്കാരന് ബഹളം വച്ചതിനെ തുടർന്ന് യാത്രക്കാർ ബൈക്ക് നിര്‍ത്തുകയായിരുന്നു.
ALSO READ: ആലുവയിൽ നേത്രാവതി എക്സ്പ്രസിന് തീപിടിച്ചു; ആർപിഎഫും ജീവനക്കാരും ചേർന്ന് തീയണച്ചു
ഇതോടെ യാത്രക്കാര്‍ ഇറങ്ങി മാറി. യാത്രക്കാര്‍ മാറിയതോടെ ബൈക്കിലെ പെട്രോള്‍ ടാങ്കിന് മുകളിലേക്ക് തീ ആളിപ്പടർന്നു. അവിടെയുണ്ടായിരുന്ന കച്ചവടക്കാരും നാട്ടുകാരും കടകളില്‍ സൂക്ഷിച്ചിരുന്ന വെള്ളവുമായി എത്തിയാണ് തീയണച്ചത്. തീ പടര്‍ന്നത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. ഫുൾടാങ്ക് പെട്രോൾ അടിച്ചിരുന്നതിനാൽ പെട്രോൾ ചോർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.