കോൺഗ്രസിനും ബിജെപിക്കും കേരളത്തിന്റെ വികസനം തടയുക എന്ന ലക്ഷ്യം മാത്രമെന്ന് കോടിയേരി

കെ റെയില്‍ വന്നാല്‍ കേരളം വികസിത സംസ്ഥാനമായി മാറും

Written by - Zee Malayalam News Desk | Last Updated : May 17, 2022, 03:44 PM IST
  • ആധുനിക വിദ്യഭ്യാസം വളരെ കുറച്ച് പേര്‍ക്കുമാത്രമാണിപ്പോള്‍ ലഭിക്കുന്നത്
  • വിമോചന സമരം എന്ന രീതിയില്‍ സമരം സംഘടിപ്പിക്കാന്‍ എതിരാളികള്‍ രംഗത്തിറങ്ങി
കോൺഗ്രസിനും ബിജെപിക്കും കേരളത്തിന്റെ വികസനം തടയുക എന്ന ലക്ഷ്യം മാത്രമെന്ന് കോടിയേരി

തിരുവനന്തപുരം: കേരളത്തിന്റെ റെയില്‍വേ വികസനം മുരടിച്ചിരിക്കുകയാണെന്നും പുതിയ റെയില്‍വേ ലൈനുകള്‍ കേന്ദ്രം കേരളത്തിന് അനുവദിക്കുന്നില്ലെന്നും  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ റെയിലുമായി ബന്ധപ്പെട്ട് ഭൂമി നഷ്‌ടപ്പെടുന്നവരടെ കൂടെ സര്‍ക്കാരുണ്ടാകുമെന്നും വീട് നഷ്‌ടപ്പെടുന്നവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്നും കോടിയേരി വ്യക്തമാക്കി. പികെഎസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ റെയില്‍ വന്നാല്‍ കേരളം വികസിത സംസ്ഥാനമായി മാറും. എല്‍ഡിഎഫിന് സ്വീകാര്യത വര്‍ധിക്കും. അതിനാല്‍ ഇത് തടയുക എന്ന ഉദ്ദേശത്തോടെ വിമോചന സമരം എന്ന രീതിയില്‍ സമരം സംഘടിപ്പിക്കാന്‍ എതിരാളികള്‍ രംഗത്തിറങ്ങി.എന്നാല്‍, കെ റെയിലുമായി ഇടതുസര്‍ക്കാര്‍ മുന്നോട്ടുപോകും, അത് യാഥാര്‍ഥ്യമാകും-കോടിയേരി വ്യക്തമാക്കി.

Also read: കെ റെയിലിന്റെ മഞ്ഞക്കല്ലുകള്‍ ഇനി ജനത്തിന്റെ ഉറക്കം കെടുത്തില്ല; സര്‍വേ ഇനി ജിപിഎസ് വഴി... സര്‍ക്കാര്‍ വഴങ്ങി

കല്ലിടുന്നിടത്ത് പ്രശ്‌നമുണ്ടായാല്‍ കല്ലിടാതെയും പദ്ധതി നടപ്പിലാക്കാമെന്നും കോടിയേരി പറഞ്ഞു. ജനവുമായി യുദ്ധം ചെയ്‌ത് പദ്ധതി കൊണ്ടുവരാനല്ല ശ്രമിക്കുന്നത്. അവരുമായി സഹകരിക്കാനാണ്. ഭൂമിയും വീടും വിട്ടുകൊടുക്കുന്നര്‍ക്ക് ഇന്നവര്‍ താമസിക്കുന്നതിനേക്കാള്‍ നല്ല നിലയില്‍ താമസിക്കാനുള്ള സൗകര്യം ചെയ്‌ത് കൊടുക്കും. എന്നാല്‍, പ്രശ്‌നം യുഡിഎഫിനും ബിജെപിക്കുമാണ്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍  വികസനമേ ഇല്ല എന്ന് വരുത്തണം.ജനം നല്‍കിയ പിന്തുണക്കനുസരിച്ച് പ്രവര്‍ത്തിക്കുക എന്ന ഉത്തരവാദിത്തം പിണറായി സര്‍ക്കാരിനുണ്ട്. അതിന് പിന്നില്‍ ബഹുജനം അണിനിരക്കണമെന്നും കോടിയേരി പറഞ്ഞു

ആധുനിക വിദ്യഭ്യാസം വളരെ കുറച്ച് പേര്‍ക്കുമാത്രമാണിപ്പോള്‍ ലഭിക്കുന്നത്.  ആദിവാസി കുടിലുകളിലടക്കം മികച്ച വിദ്യാഭ്യാസം ലഭിമാക്കണം. ഇതിന് വേണ്ടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നയങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. കഴിഞ്ഞ സര്‍ക്കാരില്‍ എസ് സി- എസ്‌ടി വകുപ്പ് വളരെ അധികം മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു.അത് ഒരു പടികൂടി ഉയര്‍ത്തണമെന്നും അദ്ദേഹം കൂട്ടിചേർത്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News