സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കില്ല

സിനിമാ മേഖലയിലെ സംഘടനകളുമായി കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ നടത്തിയ ചർച്ചയിൽ കേരളത്തിലെ സാഹചര്യം വിലയിരുത്തിയിരുന്നു.    

Last Updated : Oct 13, 2020, 05:39 PM IST
  • ഈ മാസം 15 മുതൽ നിയന്ത്രണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം നടത്താൻ കേന്ദ്രം അനുമതി നൽകിയെങ്കിലും കേരളത്തിന്റെ അവസ്ഥ അനുകൂലമല്ലാത്ത സാഹചര്യത്തിലാണ് ഇങ്ങനൊരു തീരുമാനം ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്. ഡി. സി) എടുത്തത്.
സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ (Film Theaters) ഉടൻ തുറക്കില്ല.  ഈ മാസം 15 മുതൽ നിയന്ത്രണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം നടത്താൻ കേന്ദ്രം അനുമതി നൽകിയെങ്കിലും കേരളത്തിന്റെ (Keralam) അവസ്ഥ അനുകൂലമല്ലാത്ത സാഹചര്യത്തിലാണ് ഇങ്ങനൊരു തീരുമാനം ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്. ഡി. സി) എടുത്തത്.    

Also read: ലൈഫ് മിഷന്‍: CBIയ്ക്ക് രണ്ട് മാസത്തെ സ്റ്റേ, സര്‍ക്കാരിന് നേരിയ ആശ്വാസം

സിനിമാ മേഖലയിലെ സംഘടനകളുമായി കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) നടത്തിയ ചർച്ചയിൽ കേരളത്തിലെ സാഹചര്യം വിലയിരുത്തിയിരുന്നു.  ഇപ്പോഴുള്ള കൊറോണ (Covid19) വ്യാപനം കണക്കിലെടുത്താൽ ഒരു മാസംകൂടി  തിയേറ്ററുകൾ അടഞ്ഞുതന്നെ കിടക്കും.  മാത്രമല്ല ഒരുപക്ഷേ തിയേറ്ററുകൾ തുറന്നാലും ആളുകൾ എത്തുമെന്ന കാര്യത്തിൽ  പ്രതീക്ഷിക്കാനാവില്ല.  

Also read: ഉത്സവ വേളകളിൽ യാത്രകൾ സുഗമമാക്കാം, രാജധാനി, ശതാബ്ദി ഉൾപ്പെടെ 40 ട്രെയിനുകൾ ഓടും 

നിർമാതാക്കളും വിതരണക്കാരും സിനിമ നൽകിയാൽ ട്രയൽറൺ എന്ന നിലയിൽ കോർപ്പറേഷന്റെ  തിയേറ്ററുകളിൽ പ്രദർശിപ്പിച്ച് സ്ഥിതി വിലയിരുത്താമെന്ന നിർദ്ദേശം കെ.എസ്.എഫ്. ഡി. സി  (KSFDC) മുന്നോട്ടുവച്ചിട്ടുണ്ട്.   തിയേറ്ററുകൾ പൂട്ടിക്കിടക്കുന്നതിനാൽ സിനിമാ മേഖല വലിയ പ്രതിസന്ധിയിലാണെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു.  

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

 

Trending News