ഏല്‍പ്പിച്ച ദൗത്യം കൃത്യമായി നിര്‍വഹിക്കും: കെ.സുരേന്ദ്രന്‍

സംസ്ഥാന അധ്യക്ഷനായി നിയമിതനായതിന് ശേഷം തിരുവല്ലയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   

Last Updated : Feb 15, 2020, 01:51 PM IST
ഏല്‍പ്പിച്ച ദൗത്യം കൃത്യമായി നിര്‍വഹിക്കും: കെ.സുരേന്ദ്രന്‍

തിരുവല്ല:  പാര്‍ട്ടിയിലെ എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ട് പോകുമെന്നും പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം കൃത്യമായി നിര്‍വഹിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

സംസ്ഥാന അധ്യക്ഷനായി നിയമിതനായതിന് ശേഷം തിരുവല്ലയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബിജെപിയിൽ ഗ്രൂപ്പുകളില്ല കോര്‍ ഗ്രൂപ്പ്‌ മാത്രമാണ് ഉള്ളതെന്നും ഞങ്ങൾ ഒരു ടീമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ  വ്യക്തിയിൽ അധിഷ്ടിതമായല്ല പാർട്ടി പ്രവർത്തിക്കുന്നതെന്നും എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ട്, മുതിർന്ന നേതാക്കളെയടക്കം ഒരുമിച്ച് നിർത്തി ഒറ്റക്കെട്ടായി ഞങ്ങൾ പ്രവർത്തിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനങ്ങളിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയവാത്തതിനാലായിരുന്നു സംസ്ഥാന അധ്യക്ഷ പ്രഖ്യാപനം ഇത്രയും വൈകിയത്.  ഡല്‍ഹി തിരഞ്ഞെടുപ്പും തീരുമാനത്തെ വൈകിപ്പിച്ചു. അല്ലാതെ സംസ്ഥാനത്ത് തര്‍ക്കമുള്ളതിന്‍റെ പേരിലല്ല പ്രഖ്യാപനം വൈകിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പൊലീസിലെ അഴിമതി അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. 

Trending News