വെഞ്ഞാറമൂട്: രണ്ട് സംഘങ്ങള്‍ തമ്മില്‍ തുടരുന്ന സംഘര്‍ഷം തിരുവോണ നാളില്‍ കൊണ്ടെത്തിച്ചത് ഇരട്ട കൊലപാതകത്തില്‍. DYFI പ്രവര്‍ത്തകനെ കുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മിഥിലാജ്.
10 വര്‍ഷത്തിനിടെ 5000 തവണ പീഡനം, 143 പേര്‍ക്കെതിരെ പരാതിയുമായി യുവതി
ഒരു വര്‍ഷം മുന്‍പ് വെഞ്ഞാറമൂട് ജംഗ്ഷനില്‍ വച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മിഥിലാജും കൂട്ടരും ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് DYFI പ്രവര്‍ത്തകനെ കുത്തുകയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്നു റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന മിഥിലാജ് പുറത്തിറങ്ങിയ ശേഷം DYFIയില്‍ ചേരുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും പിന്നാലെ നിരവധി പ്രശ്നങ്ങള്‍ ഉടലെടുത്തു.
Gold Smuggling Case;മാധ്യമപ്രവർത്തകനുമായി ദീര്‍ഘകാല ബന്ധം;സ്വപ്നയുടെ മൊഴി കസ്റ്റംസിന്!
ആക്രമണം മുന്നില്‍ കണ്ട ഇരുകൂട്ടരും കരുതലില്‍ ആയിരുന്നു. ഓഗസ്റ്റ് 31നു രാത്രി 12 മണിയോടെ ബൈക്കില്‍ സഞ്ചരിക്കുകവെ വെഞ്ഞാറമൂട് തേമ്പാന്‍മൂട് ജംഗ്ഷനില്‍ വച്ച് ഇവരെ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. ആക്രമികള്‍ ആക്രമണത്തിന് മുന്‍പ് തൊട്ടടുത്ത സിസിടിവി ക്യാമറ തിരിച്ചുവച്ചിരുന്നു. എന്നാല്‍, മറ്റൊരു കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു.
കരാട്ടെക്കാരിയായ വിദേശ വനിതയെ കയറിപ്പിടിച്ചു, 'സ്വാമി'യ്ക്ക് പിന്നെ ഒന്നും ഓര്‍മ്മയില്ല!!
ഇരുസംഘങ്ങളുടെയും കയ്യില്‍ ആയുധമുണ്ടായിരുന്നു. വെല്ലുവിളിക്കുന്നതിന്റെയും ഏറ്റുമുട്ടുന്നതിന്റെയും ദൃശ്യങ്ങള്‍ മാത്രമാണ് പോലീസിനു ലഭിച്ചത്. ഹഖിനും മിഥിലാജിനും വെട്ടേല്‍ക്കുന്ന ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് മുതല്‍ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്നാണ് DYFI പ്രവര്‍ത്തകര്‍ പറയുന്നത്.
രണ്ടാഴ്ച മുന്‍പ് മൂന്നാം വിവാഹം; മകനെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു!!
ബസ് സ്റ്റോപ്പില്‍ കാത്തുനിന്ന ഇവര്‍ പ്രകോപിപ്പിച്ച് ആക്രമിക്കുകയായിരുന്നു എന്നും DYFI പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ പോകുന്നതിനിടെയാണ് ഇരുവര്‍ക്കും നേരെ ആക്രമണമുണ്ടായത് എന്നാണ് മറ്റൊരു വാദം. കൊല്ലപ്പെട്ടവരുടെ കയ്യില്‍ ആയുധമുണ്ടായിരുന്നു എന്നതാണ് ഇതിനു തെളിവ്.
സംഭവത്തില്‍ ഇതുവരെ 8 പേരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. അന്‍സാര്‍, ഉണ്ണി, നജീബ്, അജിത്, ഷജിത്, സതിമോന്‍ എന്നിവരാണ് അറസ്റ്റിലായത്. ഗൂഡാലോചന, പ്രതികളെ സഹായിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.