55,000 കിലോമീറ്റർ താണ്ടി നേപ്പാളിൽ നിന്നും കാൽനടയായി മണിരത്നം നായിടു, അയ്യപ്പനെ കാണാൻ എത്തുന്നത് 38-ാം വർഷം

ആന്ധ്ര സ്വദേശിയായ മണിരത്നം നായിഡു സ്വാമിയും കൂട്ടരും കഴിഞ്ഞ 38 വർഷക്കാലമായി ഇന്ത്യയുടെ വിവിധ തീർത്ഥാടന കേന്ദ്രങ്ങളിൽ നിന്നും നേരിട്ടാണ് കാൽനടയായി ശബരിമല ദർശനത്തിനായി എത്തുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 18, 2023, 01:08 PM IST
  • മൂന്നു സംഘങ്ങളായാണ് ഇവരുടെ ശബരിമല യാത്ര
  • വണ്ടിപ്പെരിയാർ സത്രം വഴിയാണ് ഈ സംഘം ഇത്തവണ സന്നിധാനത്തെത്തുന്നത്
  • ഏകദേശം 55,000 കിലോമീറ്റർ താണ്ടിയാണ് അയ്യനെ കാണാൻ എത്തിയത്
55,000 കിലോമീറ്റർ താണ്ടി നേപ്പാളിൽ നിന്നും കാൽനടയായി മണിരത്നം നായിടു, അയ്യപ്പനെ കാണാൻ എത്തുന്നത് 38-ാം വർഷം

ശബരിമല ദർശനത്തിനായി നേപ്പാളിൽ നിന്നും കാൽനടയായി മണിരത്നം നായിടു  സ്വാമിയും കൂട്ടരും എത്തുന്നത് ഇത് മുപ്പത്തി ഏട്ടാമത്തെ വർഷം. ഇടുക്കി വണ്ടിപ്പെരിയാർ സത്രം വഴിയാണ് ഈ സംഘം ഇത്തവണ സന്നിധാനത്തെത്തുന്നത്. മൂന്നു സംഘങ്ങളായാണ് ഇവരുടെ ശബരിമല യാത്ര.

ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിന് നാലുമാസം മുൻപാണ്  മണിരത്നം നായിടു  സ്വാമിയും കൂട്ടരും  നേപ്പാളിൽ നിന്നും കാൽനടയായി യാത്ര ആരംഭിച്ചത്. ആന്ധ്ര സ്വദേശിയായ മണിരത്നം നായിഡു സ്വാമിയും കൂട്ടരും കഴിഞ്ഞ 38 വർഷക്കാലമായി ഇന്ത്യയുടെ വിവിധ തീർത്ഥാടന കേന്ദ്രങ്ങളിൽ നിന്നും നേരിട്ടാണ് കാൽനടയായി ശബരിമല ദർശനത്തിനായി എത്തുന്നത്. ഇത്തവണ നേപ്പാളിൽ നിന്നുമാണ് തീർത്ഥാടനം ആരംഭിച്ചത്.  ഏകദേശം 55,000 കിലോമീറ്റർ താണ്ടിയാണ് അയ്യനെ കാണാൻ എത്തിയതെന്ന് മണി നായിഡു സ്വാമി പറയുന്നു.

71 മത്തെ വയസ്സിലും ഊർജ്ജസ്വലനായിട്ട് എത്താൻ കഴിഞ്ഞത് ശബരിമല ശ്രീ ധർമ്മശാസ്താവിനോടുള്ള ആരാധന കാറണമാണെന്നാണ് സ്വാമി പറയുന്നത്.  എല്ലാവർഷവും ആന്ധ്രയിൽ നിന്നും നിരവധി ആളുകളെ കൂട്ടിയാണ് ദർശനത്തിനായി ശബരിമലയിൽ ഈ സംഘം എത്തുന്നത്. എന്നാൽ ഇത്തവണ നേപ്പാളിൽ നിന്നുള്ള ആളുകളുമായാണ് മണിരത്നം സ്വാമി യാത്ര ആരംഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News