തോമസ്‌ ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് രമേശ്‌ ചെന്നിത്തല

മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റ കേസില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി നിയമലംഘനം നടത്തിയെന്ന് ജില്ലാ കളക്ടര്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ ഉടന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Last Updated : Oct 23, 2017, 12:27 PM IST
തോമസ്‌ ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റ കേസില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി നിയമലംഘനം നടത്തിയെന്ന് ജില്ലാ കളക്ടര്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ ഉടന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

കുറ്റക്കാരനെന്ന് റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ ചാണ്ടി ഇനിയും അധികാരത്തില്‍ തുടരുന്നത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്ന് അദ്ദേഹം പറഞ്ഞു. 

പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയ കളക്ടറെ നേരത്തെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ മന്ത്രി ശ്രമിച്ചെങ്കിലും നടന്നില്ല. അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ മന്ത്രി ഇനിയും അധികാരത്തില്‍ തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഒരു സെന്റ് ഭൂമിയെങ്കിലും കയ്യേറിയെന്ന് തെളിഞ്ഞല്‍ രാജി വച്ച്‌ വീട്ടില്‍ പോകുമെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ച തോമസ് ചാണ്ടി വാക്കു പാലിക്കുന്നില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് അടിച്ചു പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. 32 ക്രിമിനല്‍ കേസില്‍ പ്രതിയായ ഒരു വ്യക്തിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ യു.ഡു.എഫ് നേതാക്കളുടെ പേരില്‍ കേസെടുക്കാന്‍ കാണിച്ചതിന്റെ നൂറിലൊന്ന് താത്പര്യം ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ കാണിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Trending News