CPM workers: കണ്ണൂർ മട്ടന്നൂരിൽ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; കേസെടുത്ത് പോലീസ്

Kannur: സുനോബ്, റിജിൻ, ലതീഷ് എന്നിവർക്കാണ് വെട്ടേറ്റത്. മട്ടന്നൂർ അയ്യല്ലൂരിൽ വച്ചാണ് ഇവർക്ക് വെട്ടേറ്റത്.

Written by - Zee Malayalam News Desk | Last Updated : Mar 25, 2024, 09:26 AM IST
  • ബസ് സ്റ്റോപ്പിൽ ഇരിക്കവേയാണ് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റത്
  • പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു
CPM workers: കണ്ണൂർ മട്ടന്നൂരിൽ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; കേസെടുത്ത് പോലീസ്

കണ്ണൂർ: മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. കണ്ണൂർ മട്ടന്നൂരിൽ ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. സുനോബ്, റിജിൻ, ലതീഷ് എന്നിവർക്കാണ് വെട്ടേറ്റത്. മട്ടന്നൂർ അയ്യല്ലൂരിൽ വച്ചാണ് ഇവർക്ക് വെട്ടേറ്റത്. ബസ് സ്റ്റോപ്പിൽ ഇരിക്കവേയാണ് ഇവർക്ക് വെട്ടേറ്റത്. പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.

പരിക്കേറ്റ മൂന്ന് പേരെയും കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ടിവി രാജേഷും നേതാക്കളും ആശുപത്രിയിൽ എത്തി പരിക്കേറ്റവരെ സന്ദർശിച്ചു. പ്രദേശത്ത് രാഷ്ട്രീയപരമായി തർക്കങ്ങൾ നിലനിന്നിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News