ഇടുക്കി: പീരുമേട് താലൂക്കിന് കീഴിലുള്ള പ്രദേശമാണ് ഉരുൾ പൊട്ടലുണ്ടായ കൊക്കയാർ(Kokkayar). കൂട്ടിക്കൽ,ഏലപ്പാറ പഞ്ചായത്തുകളാണ് ഇതിന് ചുറ്റുമുള്ള സ്ഥലങ്ങൾ. കോട്ടയം,ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശങ്ങളെന്ന് വേണമെങ്കിൽ കൊക്കയാറിനെ വിശേഷിപ്പിക്കാം.
ഇവിടെയാണ് ഉരുൾ പൊട്ടി എട്ട് പേരെ കാണാതായത്. കുട്ടികളടക്കമാണിത്. കൊക്കയാർ പൂവഞ്ചി മാക്കോച്ചി ഭാഗമാണിത്. രണ്ടാൾ പൊക്കത്തിലാണ് ഇവിടെ ചെളിയും മണ്ണും പാറക്കല്ലുകളും വന്നടിഞ്ഞത്.ചെളി കൂടുതലായതിനാൽ തന്നെ പ്രദേശത്ത് പെട്ടെന്നുള്ള രക്ഷാ പ്രവർത്തനത്തിന് പരിമിതികളുണ്ട്. സൈന്യവും എൻ.ഡി.ആർ.എഫും (Ndrf) അഗ്നിരക്ഷാ സേനയും രക്ഷാ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ALSO READ: കേരളത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ 12 പേരെ കാണാതായി
#WATCH | Kerala: NDRF team conducts rescue operation in Kokkayar, Idukki where landslide occurred yesterday pic.twitter.com/icTNMxsGhV
— ANI (@ANI) October 17, 2021
കൊക്കയാറിൽ കാണാതായവർ
സമീപവാസികളായ ആൻസി (45), ചിറയിൽ ഷാജി (50), പുതുപ്പറമ്പിൽ ഷാഹുലിന്റെ മകൻ സച്ചു ഷാഹുൽ (മൂന്ന്), കല്ലുപുരയ്ക്കൽ ഫൈസൽ നസീറിന്റെ മക്കളായ അപ്പു, മാളു എന്നിവരും ഫൈസലിന്റെ സഹോദരി ഫൗസിയയും മക്കൾ അഹിയാൻ, അഫ്സാന എന്നിവരെയാണ് കാണാതായത്.
ALSO READ: കേരളത്തിൽ കനത്ത മഴ തുടരും; 4 ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത
കൊക്കയാറിൽ രക്ഷപ്പെട്ടത് 11 വയസ്സുകാരൻ ജിബിനാണ്. ഉരുൾ പൊട്ടിയ ഉടൻ പുറത്തേക്ക് ചാടിയ ജിബിൻ ആറ് നീന്തിക്കടന്ന് അക്കരയെത്തിയാതാണ് രക്ഷയായത്. അതേസമയം കൊക്കയാറിൽ വീണ്ടും മഴ പെയ്യാൻ തുടങ്ങിയത് ആശങ്കക്ക് ഇടയാക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...