മദ്യാസക്തി; സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം മൂന്നായി

കോറോണ വ്യാപനത്തെ തുടർന്ന് രാജ്യത്ത് lock down പ്രഖ്യാപിച്ചശേഷം മദ്യം ലഭിക്കാത്തത്തിൽ സംസ്ഥാനത്തെ മദ്യപാനികൾ  വലയുകയാണ്.  

Last Updated : Mar 28, 2020, 01:29 PM IST
മദ്യാസക്തി; സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം മൂന്നായി

ആലപ്പുഴ:  സംസ്ഥാനത്ത് കോറോണ ബാധമൂലം ജനങ്ങൾ പരിഭ്രാന്തരായിരിക്കുന്ന സമയത്ത് മദ്യം ലഭിക്കാത്ത കാരണത്താൽ മരണം സംഭവി ച്ചിരിക്കുകയാണ്. 

ആലപ്പുഴയിൽ കിടങ്ങാപറമ്പ് ശ്രീഭൂവനേശ്വരി ക്ഷേത്രത്തിന് സമീപം വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാൾ കാർത്തികപ്പള്ളി സ്വദേശി ഹരിദാസാണ് മരണമടഞ്ഞത്. 

Also read: കേരളത്തിൽ ആദ്യ കോറോണ മരണം സ്ഥിരീകരിച്ചു

മദ്യം ലഭിക്കാത്തതിനെ തുടർന്ന്  ഇയാൾ കഴിഞ്ഞ ദിവസങ്ങളിൽ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നുവെന്നാണ് വിവരം.   ഇതിനിടയിൽ കൊല്ലം കുണ്ടറയിൽ  മദ്യാസക്തിയുള്ള സുരേഷ് എന്ന യുവാവും കൂടാതെ തൃശൂരിലും ഒരു വ്യക്തിയും ആത്മഹത്യ ചെയ്തിരുന്നു.    

Also read: വൈറസിനെക്കാളും അപകടകാരി; ഇൻഫോസിസ് ജീവനക്കാരനെ കമ്പനി പുറത്താക്കി

ഇതോടെ മദ്യം ലഭിക്കാത്തതു കാരണം ആത്മഹത്യ ചെയ്തവരുടെ എണ്ണം മൂന്നായിരിക്കുകയാണ്. 

കോറോണ വ്യാപനത്തെ തുടർന്ന് രാജ്യത്ത് lock down പ്രഖ്യാപിച്ചശേഷം മദ്യം ലഭിക്കാത്തത്തിൽ സംസ്ഥാനത്തെ മദ്യപാനികൾ  വലയുകയാണ്.  സ്ഥിരം മദ്യപാനികൾക്ക് ഒരു ദിവസംതന്നെ പിടിച്ചു നിലക്കാൻ തന്നെ ബുദ്ധിമുട്ടാണ് ഈ അവസരത്തിൽ 21 ദിവസം അവർ എങ്ങനെ പിടിച്ചുനിൽക്കുമെന്ന് കാണേണ്ടിയിരിക്കുന്നു. 

Trending News