കൊച്ചി: ചരിത്രത്തിൽ ഇടം നേടിയ നിയമസഭാ മണ്ഡലം എന്നൊന്നും പറയാൻ തൃക്കാക്കരക്ക് പാരമ്പര്യമില്ല. 2011-ൽ രൂപീകൃതമായ മണ്ഡലത്തിൽ ഇത് നാലാമത്തെ തിരഞ്ഞെടുപ്പാണ്. അത് കൊണ്ട് തന്നെ എന്തും സംഭവിക്കാം എന്നാണ് വെയ്പ്പ്.
ഉയിർത്തെഴുന്നേൽപ്പാണ് യുഡിഎഫിൻറെ ചിന്തയെങ്കിൽ ഭരണ മികവിൻറെ പരീക്ഷ പേപ്പർ കൂടിയായിരിക്കും എൽഡിഎഫിന് തൃക്കാക്കര എന്ന് ചില രാഷ്ട്രീയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. അത് ഏതാണ്ട് ശരി തന്നെയാണ്.
1,96,805 വോട്ടർമാരിൽ വോട്ട് ചെയ്യാനെത്തിയത് 1,35,342 പേരാണ്. അതായത് പോളിങ്ങ് ശതമാനത്തിൽ കാണാൻ കഴിഞ്ഞത് വലിയ കുറവ് തന്നെ. 2021 -ൽ 69.28 ശതമാനമായിരുന്ന പോളിങ്ങ് 68.77 ശതമാനമായി കുറഞ്ഞു. കാര്യമായ ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് തന്നെ വിലയിരുത്തലുകൾ ഉണ്ടായി.
ഇടയിൽ ഡൊമിനിക്ക് പ്രസൻറേഷനോ പോലയുള്ള മുതിർന്ന യുഡിഎഫ് നേതാക്കൻമാർ യുഡിഎഫിന് ഭൂരിപക്ഷം കുറയുമെന്ന് പോലും പ്രവചിച്ചു. മുഖ്യമന്ത്രി ക്യാമ്പ് ചെയ്ത് പ്രചരണങ്ങൾക്ക് നേതൃത്വം നൽകിയ സ്ഥലത്ത് പിന്നോട്ടേക്ക് പോകില്ലെന്ന് ആത്മ വിശ്വാസം അപ്പോഴും എൽഡിഎഫും പുറത്തിട്ടു.
ഇതുവരെയുള്ള കണക്കുകൾ യുഡിഎഫിന് അനുകൂലമായാണ് കടന്നു പോകുന്നത്. പിടി തോമസിൻറെ ഭൂരിപക്ഷത്തേക്കാൾ കൂടുതൽ ഇത്തവണ ഉമാ തോമസ് നേടുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അവസാനം ലഭിക്കുന്ന വിവരങ്ങൾ പ്രകാരം 9514 വോട്ടുകളുടെ ലീഡുമായാണ് ഉമ തോമസ് മുന്നേറുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...