Accident: പാലത്തിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവം; കൂട്ട സസ്പെൻഷൻ

എരൂർ വടക്കേ വൈമീതി സ്വദേശികളായ വാലത്ത്  മാധവന്റെ മകൻ വിഷ്ണു ആണ് മരിച്ചത് 

Written by - Zee Malayalam News Desk | Last Updated : Jun 5, 2022, 05:08 PM IST
  • യാതൊരു വിധ മുന്നറിയിപ്പും ബാരിക്കേഡുമില്ലാതെയാണ് പാലം പണി നടന്നിരുന്നത്
  • കഴിഞ്ഞ ദിവസം പുലർച്ചെ 2.30 ഓടെയാണ് അപകടം
  • പുതിയകാവ്നി നിന്നും തൃപ്പൂണിത്തുറയിലേയ്ക്ക് വരികയായിരുന്നു ഇവർ
Accident: പാലത്തിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ  മരിച്ച സംഭവം; കൂട്ട സസ്പെൻഷൻ

എറണാകുളം:  തൃപ്പൂണിത്തുറ  മാർക്കറ്റ് റോഡിൽ നിർമ്മാണത്തിൽ ഇരിക്കുന്ന പാലത്തിൽ ബൈക്ക് യാത്രികൻ കുഴിയിൽവീണ് മരിച്ച സംഭവത്തിൽ കൂട്ട നടപടി. 

എരൂർ വടക്കേ വൈമീതി സ്വദേശികളായ വാലത്ത്  മാധവന്റെ മകൻ വിഷ്ണു ആണ് മരിച്ചത്  സുഹൃത്ത് ആദർശിന് നട്ടെല്ലിന് പരിക്കുണ്ട്. ബൈക്കുമായി തോട്ടിലേക്ക് മറിയുകയായിരുന്നുസംഭവം അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് എൻജിനീയറോട് ആവശ്യപ്പെട്ടെന്ന് മന്ത്രി മുഹമ്മദ് റിയാസിൻറെ ഫേസ്ബുക്ക് പോസ്റ്റ്.

Also Read: Pooppara Rape Case: പൂപ്പാറ കൂട്ടബലാത്സംഗ കേസ്; ഇതരസംസ്ഥാനക്കാരായ രണ്ട് പേർ കൂടി അറസ്റ്റിൽ

ലഭ്യമായ റിപ്പോർട്ട് പരിശോധിച്ചതിന്റെ ഭാഗമായി പാലം വിഭാഗം എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റൻറ്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റൻറ്റ് എൻജിനിയർ, ഓവർസിയർ എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകി. 

കർക്കശമായ വകുപ്പുകൾ ചേർത്ത് കേസ് എടുക്കണമെന്ന പൊതുമരാമത്ത് വകുപ്പിന്റെ അഭിപ്രായം വകുപ്പ് സെക്രട്ടറി എറണാകുളം ജില്ലാ കളക്ടറെ നേരത്തെ അറിയിച്ചിരുന്നു.മാർക്കറ്റ് റോഡിലെ  അന്ധകാരത്തോടിൽ പാലം പണി നടക്കുന്ന ഭാഗത്തെ കുഴിയിലാണ് ബൈക്ക് യാത്രികർ വീണത്.

ALSO READ: World Environment Day 2022: ഇന്ന് ലോക പരിസ്ഥിതി ദിനം: 'ഒരേയൊരു ഭൂമി' സന്ദേശം; പ്രകൃതിയെ അറിയാം, സംരക്ഷിക്കാം

യാതൊരു വിധ മുന്നറിയിപ്പും   ബാരിക്കേഡുമില്ലാതെയാണ് പാലം പണി നടന്നിരുന്നത് എരൂർ വടക്കേ വൈമീതി സ്വദേശികളായ വാലത്ത്  മാധവന്റെ മകൻ വിഷ്ണു  സുഹൃത്ത് ആദർശ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ 2.30 ഓടെയാണ് അപകടം. പുതിയകാവ് ഭാഗത്ത് നിന്നും തൃപ്പൂണിത്തുറയിലേയ്ക്ക് വരികയായിരുന്നു ഇവർ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News