Thrissur Accident : തൃശ്ശൂരിൽ അലങ്കാര പന്തൽ കമാനം തകര്‍ന്ന് വീണ് അപകടം; രണ്ട് പേർക്ക് പരിക്കേറ്റു

Thrissur Accident : കമാനം തകർന്ന് വീണതിനെ തുടർന്ന് ഓട്ടോറിക്ഷ പൂർണമായും തകർന്നു. തൃശ്ശൂര്‍ കോര്‍പ്പറേഷന് മുന്‍പിലായിരുന്നു സംഭവം.

Written by - Zee Malayalam News Desk | Last Updated : Jan 2, 2023, 04:33 PM IST
  • കമാനം തകർന്ന് വീണതിനെ തുടർന്ന് ഓട്ടോറിക്ഷ പൂർണമായും തകർന്നു.
  • തൃശ്ശൂര്‍ കോര്‍പ്പറേഷന് മുന്‍പിലായിരുന്നു സംഭവം.
  • ഇന്ന്, ജനുവരി 2 ന് ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് അപകടം നടന്നത്.
  • കോർപറേഷൻ ഓഫീസിന് മുന്നില്‍ സ്ഥാപിച്ച അലങ്കാര കമാനമാണ് തകര്‍ന്ന് വീണത്.
 Thrissur Accident : തൃശ്ശൂരിൽ അലങ്കാര പന്തൽ കമാനം തകര്‍ന്ന് വീണ് അപകടം; രണ്ട് പേർക്ക് പരിക്കേറ്റു

തൃശ്ശൂര്‍ നഗരത്തിൽ സ്ഥാപിച്ചിരുന്ന അലങ്കാര പന്തലിന്റെ കമാനം തകർന്ന് വീണ് രണ്ട് പേർക്ക് പരിക്കേറ്റു. കമാനം ഓട്ടോയുടെ മുകളിലേക്കാണ് വീണത്. കമാനം തകർന്ന് വീണതിനെ തുടർന്ന് ഓട്ടോറിക്ഷ പൂർണമായും തകർന്നു. തൃശ്ശൂര്‍ കോര്‍പ്പറേഷന് മുന്‍പിലായിരുന്നു സംഭവം. ഇന്ന്, ജനുവരി 2 ന് ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് അപകടം നടന്നത്. . കോർപറേഷൻ ഓഫീസിന് മുന്നില്‍ സ്ഥാപിച്ച അലങ്കാര കമാനമാണ് തകര്‍ന്ന് വീണത്.

അപകടത്തിൽ ഓട്ടോയുടെ ഡ്രൈവർക്കും യാത്രക്കാരിക്കുമാണ് പരിക്കേറ്റത്. അപകടത്തില്‍ ഒട്ടോ ഡ്രെെവര്‍ അവിണിശ്ശേരി സ്വദേശി ജോണി , യാത്രക്കാരിയായ കാവീട് സ്വദേശി മേഴ്സി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവർക്കും വളരെ നിസ്സാരമായ പരിക്കാണ് ഉണ്ടായത്. തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവെലിന്റെ ഭാഗമായി നിർമ്മിച്ച കമാനമാണ് തകർന്ന് വീണത്. ഇരുമ്പ്കാലുകൾ കൊണ്ടുള്ള പന്തൽ കമാനമായിരുന്നു ഇത്. 

ALSO READ: Accident : മൂന്നാറിൽ കാറിന് ഓട്ടത്തിനിടയില്‍ തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനായി നിർമിച്ചതായിരുന്നു പന്തലുകൾ. ഈ പന്തലുകൾ കുഴിയെടുക്കാതെ പരസ്പരം ബന്ധിപ്പിച്ചുള്ള ഉറപ്പിലാണ് നിർത്തിയിരുന്നത്. അതിശക്തമായ കാറ്റ് ഉണ്ടായതിനെ തുടർന്ന് പന്തൽ കാലുകൾ തകർന്നു വീഴുകയായിരുന്നു. പരിക്കേറ്റവരെ  തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസും , ഫയര്‍ഫോഴ്സുമെത്തിയാണ് തകര്‍ന്ന കമാനത്തിന്‍റെ അവശിഷ്ടങ്ങള്‍  മാറ്റി ഓട്ടോ പുറത്തെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News