തൃശ്ശൂർ: തൃശ്ശൂരിൽ വർണാഭമായി പൂര വിളംബരം നടന്നു. നെയ്തലക്കാവമ്മയുടെ തിടമ്പുമേന്തി ഗജവീരൻ എറണാകുളം ശിവകുമാർ തെക്കേ ഗോപുരനട തുറന്നതോടെ പൂര വിളംബരം പൂർത്തിയായി. നാളെയാണ് പ്രസിദ്ധമായ തൃശൂർ പൂരം നടക്കുക.
തൃശ്ശൂർ പൂരത്തിലെ ഘടക പൂരമായ കുറ്റൂർ നെയ്തലക്കാവ് ഭഗവതിക്കാണ് പൂര വിളംബരത്തിൻറെ ചുമതല. രാവിലെയോടെ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട ഭഗവതി ഉച്ചയോടെയാണ് വടക്കും നാഥനിൽ എത്തിയത് .പൂരവിളംബരം കഴിഞ്ഞതോടെ വടക്കുന്നാഥന്റെ നിലപാടു തറയിൽ പൂരം അറിയിച്ചു കൊണ്ടുള്ള ശംഖനാദം ഉയർന്നു.
മറ്റു ഘടക പൂരങ്ങളിൽ നിന്നും വ്യത്യസ്തമാണ് നെയ്തലക്കാവിലെ കൊടിയേറ്റ ചടങ്ങ്. കൊടിയേറ്റ സമയത്ത് നെയ്തലകാവിൽ 2 കൊടികൾ ഉയരും. പൂര ദിവസം രാവിലെ പതിനൊന്നു മണിയോടെ എത്തുന്ന നെയ്തലക്കാവ് ഭഗവതി പകൽപ്പൂരവും രാത്രി പൂരവും കഴിഞ്ഞാണ് മടങ്ങുക, പൂരത്തിലെ അവസാനത്തെ ചെറുപൂരം കൂടിയാണ് നൈതിലക്കാവ് ഭഗവതിയുടേത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.