ആനയും ആരവവുമില്ല: താന്ത്രിക ചടങ്ങുകള്‍ മാത്രമായി തൃശൂര്‍ പൂരം!

കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി ലോക്ക് ഡൌണ്‍ നീട്ടിയ സാഹചര്യത്തില്‍ ആനയും ആരവവുമില്ലാതെ തൃശ്ശൂര്‍ പൂരം. 

Last Updated : May 2, 2020, 11:02 AM IST
ആനയും ആരവവുമില്ല: താന്ത്രിക ചടങ്ങുകള്‍ മാത്രമായി തൃശൂര്‍ പൂരം!

കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി ലോക്ക് ഡൌണ്‍ നീട്ടിയ സാഹചര്യത്തില്‍ ആനയും ആരവവുമില്ലാതെ തൃശ്ശൂര്‍ പൂരം. 

ആഘോഷങ്ങള്‍ ഒന്നും തന്നെയില്ലാതെ താന്ത്രിക ചടങ്ങുകളില്‍ മാത്രമായി പൂരങ്ങളുടെ പൂരം ഒതുങ്ങി. താന്ത്രിക ചടങ്ങുകള്‍ പൂര്‍ത്തിയാക്കി തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങള്‍ ഒന്‍പത് മണിയോടെ അടച്ചു. 

ആറാട്ടൊഴികെ പുറത്തേയ്ക്കുള്ള എഴുന്നള്ളിപ്പുകള്‍ ഒന്നും തന്നെയില്ലാതെയായിരുന്നു ഉത്സവം. 5 പേരുടെ സാന്നിധ്യത്തിലായിരുന്നു ക്ഷേത്രത്തിനുള്ളില്‍ താന്ത്രിക ചടങ്ങുകള്‍. 

രണ്ടാം ഘട്ട ലോക്ക് ഡൌണ്‍ നീട്ടിയപ്പോള്‍ തന്നെ മെയ്‌ 2നു നടക്കാനിരുന്ന തൃശൂര്‍ പൂരത്തിന്‍റെ ഒരുക്കങ്ങളെല്ലാം പാറമേക്കാവ്-തിരുവമ്പാടി ദേവസങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. 

മൊബൈല്‍ ഗെയിം കളിച്ച് മകന്‍; അമ്മയ്ക്ക് നഷ്ടം ഒരു ലക്ഷത്തോളം രൂപ

 

പേരിന് മാത്രം ആനയുടെ എഴുന്നള്ളിപ്പും മേളവും നടത്താനായിരുന്നു തീരുമാനമെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അതുപോലും വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

ഒരാനയെ മാത്രം ഉപയോഗിച്ച്‌ പൂരം നടത്താന്‍ അനുമതി നല്‍കണമെന്ന ആവശ്യവും ജില്ലാ കളക്ടര്‍ നിഷേധിക്കുകയായിരുന്നു. 

കത്ത് നല്‍കിയിരുന്നു. മുന്‍പ് പൂരം മുടങ്ങിയപ്പോഴും ഒരാനപ്പുറത്ത് ചടങ്ങുകള്‍ നടത്തിയിട്ടുണ്ടെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്‍റെ വിശദീകരണം. 

കോവിഡ് മുക്തമായ ജില്ല എന്ന പരിഗണനയുടെ പുറത്ത് ഇളവ് വേണമെന്നും ദേവസ്വം  ബോ​ര്‍ഡ്‌ ആവശ്യപ്പെട്ടിരുന്നു.

ആളും ആരവവും ഇല്ലാതെയാണ് ഇത്തവണ പൂരം കൊടിയേറിയത്. പാറമേക്കാവിലും തിരുവമ്പാടിയിലും ചടങ്ങ് മാത്രമായാണ് കൊടിയേറ്റം നടത്തിയത്. ആദ്യ കൊടിയേറ്റം നടന്നത് തിരുവമ്പാടിയിലാണ്. 

58 വര്‍ഷങ്ങള്‍ക്കുശേഷ൦ ഇതാദ്യമായാണ്  തൃ​ശൂ​ര്‍ പൂ​രം റദ്ദാക്കപ്പെടുന്നത്. ഇതിനുമുമ്പ് 1962-ലെ ഇന്തോ- ചൈന യുദ്ധകാലത്താണ് തൃശൂര്‍ പൂരം നടത്താതിരുന്നത്.

Trending News